സീതാറാം യച്ചൂരിയെ സംഘ പരിവാറുകാർ അടിച്ച് കരണം പുകച്ചു; മധ്യപ്രദേശിൽ പ്രസംഗിക്കാൻ അനുവദിക്കാതെ പിണറായി വിജയനെ അവിടുത്തെ സംഘപരിവാറുകാർ ഓടിച്ചു; അതിനെതിരെ ശക്തമായി പ്രതിഷേധിച്ച പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്; സമരക്കാരെ തല്ലുന്ന സഖാക്കളും സംഘപരിവാറുകാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല; ഈ ''പിടിച്ചു വെപ്പ്" അത്ര അന്തസ്സുള്ള പണി അല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കെ റെയിൽ എന്ന ജനവിരുദ്ധ പദ്ധതിക്കെതിരായ ജനകീയ സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ശ്രി റിജിൽ മാക്കുറ്റിയുടെയും, സുദീപ് ജെയിംസിന്റെയും നേതൃത്വത്തിൽ "പൗര പ്രമുഖരുടെ" യോഗത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തി. എന്നാൽ ഇവരെ പോലീസ് മർദിച്ചു. ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; 2017 മാർച്ച് 10 ന് സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കയറി അന്നത്തെ പോളിറ്റ് ബ്യൂറോ അംഗവും ഇന്നത്തെ അഖിലേന്ത്യാ സെക്രട്ടറിയുമായ സീതാറാം യച്ചൂരിയെ സംഘ പരിവാറുകാർ അടിച്ച് കരണം പുകയ്ക്കുകയും, തടയാൻ വന്ന മറ്റ് ആറ് സിപിഐഎം കേന്ദ്ര നേതാക്കളെ മർദ്ദിക്കുകയും, കാറുകൾ തകർക്കുകയും ചെയ്തിരന്നു.
അന്ന് അതിനെതിരെ ശക്തമായി പ്രതിഷേധിച്ച പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. പിന്നീട് മധ്യപ്രദേശിൽ പ്രസംഗിക്കാൻ അനുവദിക്കാതെ പിണറായി വിജയനെ അവിടുത്തെ സംഘപരിവാറുകാർ ഓടിച്ചപ്പോൾ , മംഗലാപുരത്ത് വന്ന് പ്രസംഗിച്ച് " ഇന്ദ്രനെയും ചന്ദ്രനെയും " കൂസാത്ത തള്ള് നടത്തുവാൻ വേദിയ്ക്ക് സംരക്ഷണം കൊടുത്ത പ്രസ്ഥാനത്തിന്റെ പേരും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നാണ്.
എന്തിനാണ് ഈ രണ്ട് സംഭവം ഇപ്പോൾ പറഞ്ഞത് എന്ന് ചോദിച്ചാൽ, സമരക്കാരെ തല്ലുന്ന സഖാക്കളും സംഘപരിവാറുകാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ലായെന്ന് ഓർമിപ്പിക്കുവാൻ വേണ്ടിയാണ്. സമരം എന്നത് ജനാധിപത്യത്തിന്റെ ശക്തിയാണ്. കെ റെയിൽ എന്ന ജനവിരുദ്ധ പദ്ധതിക്കെതിരായ ജനകീയ സമരത്തിന്റെ ഭാഗമായാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ശ്രി റിജിൽ മാക്കുറ്റിയുടെയും, സുദീപ് ജെയിംസിന്റെയും നേതൃത്വത്തിൽ "പൗര പ്രമുഖരുടെ" യോഗത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തിയത്.
എന്നാൽ ആ സമരക്കാരെ അവിടെയുണ്ടായിരുന്ന ഡിവൈഎഫ്ഐ ക്രിമിനലുകൾ ക്രൂരമായാണ് മർദ്ധിച്ചത്. ഈ ഗുണ്ടകളാണ് കഴിഞ്ഞയാഴ്ച്ച മുഴുവൻ ''സമാധാനത്തെ പറ്റി" പ്രഭാഷണം നടത്തിയത്... നാണം എന്നൊന്നു ഇക്കൂട്ടർക്കില്ല, ഇതിനെതിരെ ഒരു വാക്ക് പറയാൻ അവർക്ക് വേണ്ടി കൂലിയെഴുത്ത് നടത്തിയ കമ്മി മാധ്യമ പ്രവർത്തകർക്കുമില്ല. പിന്നെ ഈ ഗുണ്ടകൾക്ക് വേണ്ടി ഞങ്ങളുടെ സഹപ്രവർത്തകരെ പിടിച്ചു വെച്ചുകൊടുത്ത പോലീസുകാരോട്, ഈ ''പിടിച്ചു വെപ്പ്" അത്ര അന്തസ്സുള്ള പണി അല്ല!
https://www.facebook.com/Malayalivartha



























