ഇ സഞ്ജീവനിയില്‍ ഡോക്ടറെ നേരില്‍ കണ്ട് മന്ത്രി വീണാ ജോര്‍ജ്

പേര് രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ നമ്പര്‍ കിട്ടിയ ശേഷം ഒന്നര മിനിറ്റ് മാത്രമേ മന്ത്രിക്ക് ക്യൂവില്‍ കാത്തിരിക്കേണ്ടി വന്നുള്ളൂ. വീഡിയോ കോണ്‍ഫറന്‍സിലൂടെ തൃശൂരില്‍ നിന്നുള്ള ഡോക്ടര്‍ അഭിന്യ ഓണ്‍ലൈനില്‍ വന്നു. മന്ത്രിയാണ് അപ്പുറത്തെന്ന് മനസിലാക്കിയതോടെ ഡോക്ടര്‍ അമ്പരന്നു. ഇ സഞ്ജീവനിയുടെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കാനാണ് എത്തിയതെന്ന് മന്ത്രി അറിയിച്ചു. രോഗികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്ന് 50 രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നല്‍കി. രാവിലെ 8 മണി മുതല്‍ ഉച്ചവരെയാണ് ഡ്യൂട്ടി സമയം. 90 ശതമാനവും സത്യസന്ധമായ രോഗികളാണെന്നും ഡോക്ടര്‍ പറഞ്ഞു.
ഇ സഞ്ജീവനിയില്‍ ഡോക്ടര്‍മാരെ കാണുന്നതിനുള്ള കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഇ സഞ്ജീവനി ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























