പുതുചരിത്രം രചിച്ച് ഒമാൻ; നാളെ മുതൽ നിരത്തുകളിൽ വനിത ടാക്‌സി ഓടി തുടങ്ങും, പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക മസ്‌കത്ത് ഗവർണറേറ്റിൽ
ഗൾഫ് മാറ്റത്തിന്റെ പാതയിലേക്ക് കടക്കുകയാണ്. പുതുചരിത്രം രചിച്ച് ഒമാൻ. നാളെ മുതൽ നിരത്തുകളിൽ വനിത ടാക്‌സി ഓടി തുടങ്ങുമെന്ന് അധികൃതർ . 'ഒ ടാക്‌സി' കമ്പനിക്കാണ് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ലൈസൻസ് അനുവദിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ മസ്‌കത്ത് ഗവർണറേറ്റിലായിരിക്കും ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വനിത ടാക്‌സിയിൽ ആദ്യഘട്ടത്തിൽ തന്നെ വളയം പിടിക്കുക ഒമ്പത് വനിതകളായിരിക്കുമെന്ന് സി.ഇ.ഒ ഹരിത് അൽ മഖ്ബലി അറിയിക്കുകയുണ്ടായി. രാജ്യത്ത് ആദ്യമായിട്ടാണ് ടാക്‌സി സർവിസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. വെള്ള, പിങ്ക് നിറങ്ങളിലായിരിക്കും വനിത ടാക്‌സി പ്രത്യക്ഷപ്പെടുക. മസ്‌കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനം എത്തിക്കുന്നതരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവർക്ക് ഏറെ ഗുണം ചെയ്യുന്നതായിരിക്കും വനിത ടാക്‌സി. നിരവധി സ്തീകൾക്ക് ഭാവിയിൽ തൊഴിലവസരങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുമെന്നാണ് അതികൃതർ പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha



























