വിശപ്പ് സഹിക്കാനാകാതെ കാട്ടുപോത്തിനെ പിടിക്കാനിറങ്ങി സിംഹം; നിമിഷങ്ങൾക്കകം കാട്ടുപോത്ത് സിംഹത്തെ കൊമ്പിൽ കോർത്ത് പൊക്കിയെറിഞ്ഞു: ഒടുവിൽ സംഭവിച്ചത് ഇങ്ങനെ...

കാട്ടിലെ രാജാവാണ് സിംഹം. സിംഹങ്ങളുടെ നിരവധി വിഡിയോകൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മറ്റു ജീവികളെ വേട്ടയാടുന്നതില്‍ സിംഹത്തിന് അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. വിശന്നിരിക്കുമ്പോള്‍ മാത്രമാണ് സിംഹം മറ്റു മൃഗങ്ങളെ വേട്ടയാടാറ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അല്ലാത്ത സമയം തൊട്ടരികിലൂടെ മറ്റു മൃഗങ്ങള്‍ കടന്നുപോയാല്‍ പോലും സിംഹം പൊതുവേ ഒന്നും ചെയ്യില്ല. ഇപ്പോള്‍ സിംഹത്തെ കാട്ടുപോത്ത് കൊമ്പില്‍ കോര്‍ത്ത് പൊക്കിയെറിയുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സുരേന്ദര്‍ മെഹ്‌റയാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഒരു കാട്ടുപോത്തിനെ വേട്ടയാടി ഭക്ഷിക്കാന്‍ ഒരുങ്ങുകയാണ് സിംഹം. ഈസമയത്ത് മറ്റു കാട്ടുപോത്തുകള്‍ രക്ഷയ്‌ക്കെത്തുന്നതാണ് വിഡിയോയിൽ കാണാനാവുക. കൂട്ടത്തില്‍ പാഞ്ഞെത്തുന്ന കാട്ടുപോത്ത് സിംഹത്തെ കൊമ്പില്‍ കോര്‍ക്കുന്നതും പൊക്കിയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രണ്ടു തവണയാണ് സമാനമായ നിലയില്‍ സിംഹത്തെ ആക്രമിച്ചത്. കാട്ടുപോത്തുകളുടെ കൂട്ടമായ ആക്രമണത്തെ ചെറുക്കാന്‍ കഴിയാതെ സിംഹം ഒടുവിൽ ഓടി രക്ഷപ്പെടുന്നതും കാണാം.
https://www.facebook.com/Malayalivartha



























