പറവൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് റവന്യമന്ത്രി.. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി

പറവൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് റവന്യമന്ത്രി കെ. രാജന്‍. റവന്യു വകുപ്പിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി .
നോര്‍ത്ത് പറവൂര്‍ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിനായി ഭൂമി തരം മാറ്റികിട്ടാന്‍ അപേക്ഷ നല്‍കിയ സജീവനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറെ നടത്തിച്ചിരുന്നു. ആധാരത്തില്‍ നിലം എന്നുള്ള അഞ്ച് സെന്റ് ഭൂമി, പുരയിടം ആക്കാനായിരുന്നു സജീവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയത്.കൂടാതെ ആര്‍ഡിഒ ഓഫീസിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ച് ഇറക്കിവിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു.
സര്‍ക്കാരിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ കത്തെഴുതി വച്ചാണ് സജീവന്‍ ജീവനൊടുക്കിയത്. അതേസമയം, സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സജീവന്റെ കുടുംബം പറഞ്ഞു.
എത്രയും പെട്ടന്ന് ഫയലുകള്‍ നീക്കാനുള്ള തീരുമാനം അവര്‍ എടുക്കണം. ഞങ്ങളുടെ പണമാണ് അവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്. ജനങ്ങളോട് നീതികാണിക്കണം. ഒരു സാധാരണക്കാരനും ഇനി ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകരുത് - സജീവന്റെ മകള്‍ പറഞ്ഞു. ആര്‍ഡിഒ ഓഫീസില്‍ പോയിട്ട് വളരെ വിഷമിച്ചാണ് വന്നത്. പക്ഷേ എന്താണ് കാര്യമെന്ന് പറഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























