നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം അല്പസമയത്തിനകം

ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം അല്പസമയത്തിനകം ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് ഇന്ന് നടന്നത്. കേസിൽ തന്നെ കുടുക്കാൻ ഡി.ജി.പി ബി.സന്ധ്യ മുതൽ അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് വരെയുള്ളവർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വധഗൂഢാലോചന കേസെന്നതുൾപ്പടെ ശക്തമായ വാദങ്ങളാണ് പ്രതികളുടെ അഭിഭാഷകർ ഇന്നലെ കോടതിയിൽ ഉയർത്തിയത്.
ബാലചന്ദ്രകുമാറിനെ ഉപയോഗിച്ച് കേസ് അന്വേഷണ സംഘം കെട്ടിച്ചമച്ചതാണെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു ദിലീപ് ഇന്നലെ ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങള്‍. രണ്ട് മണിക്കൂര്‍ വരെ നീണ്ടു ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ വാദങ്ങള്‍. വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് തനിക്കെതിരെ കേസെടുത്തത്.
വീഡിയോ പ്ലേ ചെയ്ത് 'നിങ്ങള്‍ അനുഭവിക്കും' എന്നു പറഞ്ഞത് ഗൂഢാലോചനയല്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. സംഭാഷണം റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് ബാലചന്ദ്രകുമാര്‍ ഇതുവരെ ഹാജരാക്കിയിട്ടില്ല. ടാബ് പ്രവര്‍ത്തിക്കുന്നില്ലെന്നും വിവരങ്ങള്‍ ലാപ് ടോപ്പിലേക്ക് മാറ്റിയെന്നുമാണ് ബാലചന്ദ്രകുമാര്‍ ഇപ്പോള്‍ പറയുന്നത്. ഒടുവില്‍ പൊലീസിന് കൈമാറിയ പെന്‍ ഡ്രൈവില്‍ ഉള്ളത് മുറി സംഭാഷണങ്ങള്‍ മാത്രമാണെന്നും സംഭാഷണങ്ങളില്‍ ഭൂരിഭാഗവും മുറിച്ചുമാറ്റിയാണ് കൈമാറിയിരിക്കുന്നതെന്നും ദിലീപ് വാദിച്ചു.
https://www.facebook.com/Malayalivartha
























