കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു. കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷ്-അമൃത ദമ്പതികളുടെ മകന്‍ ആദിദേവ് ആണ് മരണപ്പെട്ടത്. വീടിനുള്ളില്‍ വെച്ച് ഇന്ന് ആണ് സംഭവം നടന്നത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന കുട്ടിയെ വീട്ടുകാരാണ് കണ്ടെത്തിയത്.
തയ്യല്‍ മെഷീന് സമീപം പൊള്ളലേറ്റ നിലയിലായിരുന്നു ആദിദേവ്. ഈ സമയം ആദിദേവിന്റെ സഹോദരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ കുട്ടിയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഷെഡില്‍ സൂക്ഷിച്ചിരുന്ന തകരാറിലായ വൈബ്രേറ്റര്‍ മെഷീനില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha

























