പത്ത് ദിവസത്തെ അവധി എടുത്തത് ആ കാരണത്താൽ; അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും തിരികെ വിളിച്ചില്ല; നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയാണ്; അത് നല്‍കിയിട്ടില്ല; കടം വാങ്ങിയതോ, പിടിച്ചു പറിച്ചതോ ഒന്നുമല്ല നാല് മാസം കഷ്ടപ്പെട്ടതിന്റെ കൂലിയാണ് ചോദിക്കുന്നത്; 'സുന്ദരി' സീരിയലിൽ നിന്നും തന്നെ പുറത്താക്കിയതാണ്; ആഞ്ഞടിച്ച് നായിക അഞ്ജലി ശരത്ത്

സൂര്യ ടിവിയിലെ 'സുന്ദരി' എന്ന സീരിയലിലെ ആദ്യത്തെ നായിക മാറി ഇപ്പോൾ പുതിയ നായികാ വന്നിരിക്കുകയാണ്. എന്നാൽ ആദ്യ നായിക എവിടെയെന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് ആദ്യ നായിക അഞ്ജലി ശരത്ത്.
''സുന്ദരിയില്‍ നിന്ന് ഞാന്‍ എന്തുകൊണ്ട് പിന്മാറി എന്ന് പലരും ചോദിക്കുന്നു. എന്നാൽ ഞാന്‍ പിന്മാറിയതല്ല, എന്നെ പുറത്താക്കിയതാണെന്നാണ് താരം പറയുന്നത്. ഒരു കാരണം പോലും പറയാതെയായിരുന്നു തന്നെ ടെര്‍മിനേറ്റ് ചെയ്തതെന്നും താരം പറഞ്ഞു. ഇതുവരെ ചാനലില്‍ നിന്നോ സീരിയല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നോ തനിക്കൊരു വിശദീകരണം കിട്ടിയിട്ടില്ലെന്നും അഞ്ജലി പറയുന്നു.
കല്യാണത്തിനും, അത് കഴിഞ്ഞുള്ള റിസപ്ഷനും ഒക്കെ വേണ്ടിയാണ് പത്ത് ദിവസത്തെ അവധി എടുത്തത്. എന്നാല്‍ അവധി ദിവസം കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായിട്ടും തിരികെ വിളിച്ചില്ലെന്നും താരം പറഞ്ഞു. തനിക്ക് പകരം മറ്റൊരു നടിയും സീരിയലിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും അഞ്ജലി പറഞ്ഞു .
നാല് മാസം കാലം വളരെ ആത്മാര്‍ത്ഥമായിട്ടായിരുന്നു ചാനലിനൊപ്പം നിന്നത്. ഈ നാല് മാസത്തെ പ്രതിഫലം രണ്ട് ലക്ഷത്തിന് മേലെയാണ് . എന്നാൽ തനിക്ക് അത് പോലും നല്‍കാതെയാണ് പുറത്താക്കിയത്. സീരിയലില്‍ നിന്ന് പുറത്താക്കിയത് മനസ്സിലാക്കാം, പക്ഷെ പ്രതിഫലം നല്‍കാതെ പുറത്താക്കിയത് ശരിയായില്ല എന്നാണ് താരം പറയുന്നത്. കടം വാങ്ങിയതോ, പിടിച്ചു പറിച്ചതോ ഒന്നുമല്ല ചോദിക്കുന്നത്.
നാല് മാസം ഞാന്‍ കഷ്ടപ്പെട്ടതിന്റെ കൂലിയാണെന്നും താരം വ്യക്തമാക്കി. സീരിയലിലേക്ക് പുതിയതായി കടക്കുന്നവര്‍ എല്ലാം നേരിടുന്ന വലിയൊരു പ്രശ്‌നമാണിത്. ഒരു കാര്യങ്ങളും നമ്മളോട് അവർ തുറന്ന് സംസാരിക്കില്ല. പഴയ നിര്‍മാതാവ് മാറി, പുതിയ നിര്‍മാതാവ് സീരിയല്‍ ഏറ്റെടുക്കുന്ന സമയം ആദ്യത്തെ നിര്‍മാതാവ് വച്ച പെന്റിങ് എല്ലാം നമ്മൾ ക്ലിയര്‍ ചെയ്യണം.
അത് ചെയ്തിട്ടില്ല. ങ്ങനെ പെന്റിങ് സാലറിയുള്ളവരുടെ ലിസ്റ്റില്‍ എന്റെ പേരും ഇല്ല. ജോലി ചെയ്താല്‍ കൂലി കിട്ടണം. ഈ ചതിയ്ക്ക് നീതി കിട്ടുന്നവരെ പോരാടുമെന്നും അഞ്ജലി തുറന്നടിച്ചു. അഞ്ജലിയുടെ ആദ്യ സീരിയല്‍ ആണ് സുന്ദരി. സീരിയലില്‍ നായിക മാറിയത് എന്താണെന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. അതിന്റെ മറുപടിയുമായി താരം രംഗത്ത് വന്നത്.
https://www.facebook.com/Malayalivartha
























