സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്.. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും നിയമനിർമ്മതാക്കൾ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷൻ

ദിലീപ് ഉൾപ്പെടെയുള്ള ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം തുടങ്ങി. അസാധാരണ കേസാണിതെന്നും ഇപ്പോൾ കോടതിയുടെ മുന്നിലുള്ള കേസ് മാത്രമല്ല പരിഗണിക്കേണ്ടതെന്നും പ്രതികളുടെ പശ്ചാത്തലവും പരിശോധിക്കണമെന്നും ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. നിയമനിർമ്മതാക്കൾ പോലും ആലോചിക്കാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.
ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ് എന്നും ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് അദേഹമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.
വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല.
ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പത്മസരോവരം എന്ന വീട്ടിൽ വെച്ച് ദിലീപ് ഗൂഢാലോചന നടത്തിയത് തന്നെയാണ്.
അതിന് വേണ്ടിയുള്ള സാക്ഷിയാണ് ബാലചന്ദ്രകുമാർ. ഇത് തന്റെ ടാബിൽ വീഡിയോ എടുത്തതിന് പിന്നാലെ അന്ന് തന്നെ ബാലചന്ദ്രകുമാർ തന്റെ ഭാര്യയോടും പറഞ്ഞിരുന്നു. എന്തായാലും കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ദിലീപിന് ഇന്ന് ജാമ്യം കിട്ടുമോ ഇല്ലയോ എന്ന് തന്നെ കണ്ടിരുന്നു കാണണം.
https://www.facebook.com/Malayalivartha
























