കിംസ്ഹെൽത്തിനെതിരെയും എം.ഐ സഹദുള്ളയ്ക്കെതിരെയും വ്യാജ വാർത്തകൾ പരക്കുന്നു...

ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്ടിക്കുന്ന കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ.എം.ഐ സഹദുള്ള പാപ്പർ ഹർജി നൽകിയെന്ന തരത്തിലുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചത്. ചെയർമാൻ ഡോ. സഹദുള്ളയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിലെ നിജസ്ഥിതി ഇതാണ്. കാസർഗോഡ് ബേക്കല്‍ കടല്‍ തീരത്ത് റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഗ്രീന്‍ ഗേറ്റ് വേ ലെഷര്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി തുടങ്ങിയത്. ഡോ. എം.ഐ സഹദുള്ളയുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് മൂന്ന് ബാങ്കുകളില്‍ നിന്നാണ് സംരംഭത്തിന് 2010 ല്‍ വായ്പ എടുത്തത്. ഇതിന് എം.ഐ സഹദുള്ള വ്യക്തിഗത ജാമ്യം നിന്നിരുന്നു.
ഇതിൽ കമ്പനി ലോൺ തുക തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് എസ്ബിഐ എൻസിഎൽടിയെ സമീപിച്ചതിനെ തുടർന്ന് വായ്‌പ്പ തിരിച്ചടയ്ക്കാൻ ആറുമാസത്തെ കാലാവധി നൽകി. എന്നാൽ ഇത് പരിഗണിക്കാതെ എൻസിഎൽടി കൊച്ചിൻ ട്രിബ്യുണൽ ഈ തുക കിംസ് ചെയർമാൻ ഡോ. സഹദുള്ളയിൽ നിന്ന് ഈടാക്കണമെന്ന തരത്തിൽ കഴിഞ്ഞ ജനുവരി 21 ന് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
എന്നാൽ ഈ ഉത്തരവിന് നിയമ പ്രാബല്യം ഇല്ലാത്തതും നിലനിൽക്കാത്തതും ആണ്. ഈ ഉത്തരവിനെതിരെ അപ്പീൽ നൽകിയിട്ടുമുണ്ട്. മറ്റൊരു സ്ഥാപനത്തിന് ജാമ്യം നിന്നതിനുള്ള പ്രശ്‌നമാണ് ഇതെന്നും കിംസ്‌ഹെൽത്ത് സ്ഥാപനങ്ങളുമായി ഈ കേസിനോ മറ്റു നടപടികൾക്കോ യാതൊരു ബന്ധവുബന്ധമില്ലെന്നും എം.ഐ സഹദുള്ള വിശദീകരണം നൽകി. ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന മറ്റൊരു കമ്പനിക്കെതിരായ നടപടിയാണ് കിംസിന് എതിരായി ഇപ്പോൾ വന്നിരിക്കുന്നത്. വിഷയം ഇപ്പോഴും കോടതികളുടെ പരിഗണനയിലാണ്.
അതേസമയം തന്റെ വ്യാജ ഒപ്പിട്ട് ജാമ്യക്കാരനാക്കി എന്നുള്ള സഹദുള്ളയുടെ വാദം കമ്പനി വ്യവഹാരങ്ങള്‍ പരിശോധിക്കുന്ന നാഷണല്‍ കമ്പനി ലോ ട്രിബ്യുണല്‍ തള്ളിയിരുന്നു. തന്റെ സഹോദരനായ ഇ.എം നജീബാണ് ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യാ ലിമിറ്റഡിന്റെ സ്ഥാപകനെന്നും ഈ കമ്പനിയിൽ താൻ മുൻ ഡയറക്ടറായിരുന്നുവെന്നും അങ്ങനെയാണ് കേസിൽ തന്റെ പേര് കടന്നു വന്നതെന്നും സഹദുള്ള മുൻപ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























