അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരിയ്ക്ക് ദാരുണാന്ത്യം; ആനയുടെ ആക്രമണത്തില്‍ കുട്ടിയുടെ അച്ഛനും മുത്തച്ഛനും പരിക്ക്

അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരി മരിച്ചു.മാള പുത്തന്‍ചിറ സ്വദേശിനി ആഗ്നിമിയയാണ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ കുട്ടിയുടെ അച്ഛന്‍ നിഖിലിനും ഭാര്യപിതാവ് ജയനും പരുക്കേറ്റു. ബോധരഹിതരായ ഇവരുടെ പരുക്കു ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ചാലക്കുട്ടി സെന്റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെ അതിരപ്പിള്ളി കണ്ണന്‍കുഴി വഴി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha























