തന്റെ ജീവിതം കോട്ടയത്തുകാരുടെ ദാനമാണ്; താൻ മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് ഒന്നും പരാതിയില്ല; അവർക്കു മലയാളികൾ മറുപടി കൊടുക്കും; തനിക്കു കിട്ടിയ സ്നേഹം വിലയ്ക്കു വാങ്ങിയതല്ല; ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ല; പാമ്പിനെ പിടിച്ചശേഷം ഷോ കാണിച്ചിട്ടില്ലെന്നും വാവ സുരേഷ്

വീട്ടിലേക്ക് തിരിച്ചെത്തിയ വാവ സുരേഷ് എല്ലാവർക്കും നന്ദി പറഞ്ഞു. ജീവിതത്തിലേക്കു തിരിച്ചു വരാൻ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു . കോട്ടയത്തെ ചികിൽസ പൂർത്തിയായി ശ്രീകാര്യത്തെ വീട്ടിൽ മടങ്ങിയെത്തിയശേഷം മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചു.
തന്റെ ജീവിതം കോട്ടയത്തുകാരുടെ ദാനമാണെന്ന് സുരേഷ് പറഞ്ഞു. പ്രതീക്ഷയില്ലാത്ത ജീവിതത്തിൽ നിന്ന് പ്രതീക്ഷയുള്ള ജീവിതത്തിലേക്കു തിരിച്ചെത്തിച്ച നല്ല മനസുകൾക്കു നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറിയുന്ന എല്ലാവരും രക്ഷപ്പെടാൻ പ്രാർഥിക്കുകയും ചെയ്തു. താൻ മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞ ആളുകളോട് ഒന്നും പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അവർക്കു മലയാളികൾ മറുപടി കൊടുക്കുമെന്നും തനിക്കു കിട്ടിയ സ്നേഹം വിലയ്ക്കു വാങ്ങിയതല്ലെന്നും അദേഹം വ്യക്തമാക്കി. ജീവിതത്തിലേക്കു തിരികെ വരുമെന്നു വിചാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പാമ്പിനെ പിടിക്കാൻ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിൻ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നു സുരേഷ് വ്യക്തമാക്കി.
കോട്ടയം കുറിച്ചിയിലെ നാട്ടുകാർ വിളിച്ചു പറഞ്ഞിട്ടാണ് പോയത്. അവിടെ പാമ്പിനെ പിടിച്ചശേഷം ഷോ കാണിച്ചിട്ടില്ലെന്നും വാവ പറഞ്ഞു. കുനിഞ്ഞു പാമ്പിനെ എടുക്കുന്നതിനിടയിൽ നട്ടെല്ലിനു വേദന തോന്നിയതു കൊണ്ട് ശ്രദ്ധമാറിയപ്പോഴാണ് കടി കിട്ടിയത്. ചികിൽസയ്ക്ക് എല്ലാ സഹായവും നൽകിയ മന്ത്രി വി.എൻ.വാസവനോട് നന്ദി പറയുന്നതായും സുരേഷ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























