സർക്കാർ ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥമൂലം പറവൂർ മൂത്തകുന്നത്തിനടുത്ത് മാല്യങ്കരയിൽ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്ത സംഭവം; സജീവന്റെ വീട് സന്ദർശിച്ച് എറണാകുളം കളക്ടർ ജാഫർ മാലിക്ക്

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥമൂലം പറവൂർ മൂത്തകുന്നത്തിനടുത്ത് മാല്യങ്കരയിൽ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ ചെയ്തത്. ഇവരുടെ വീട് എറണാകുളം കളക്ടർ ജാഫർ മാലിക്ക് സന്ദർശിക്കുകയുണ്ടായി.
പുരയിടം ബാങ്കിൽ പണയപ്പെടുത്തി മറ്റു കടങ്ങൾ തീർക്കാനായി ബാങ്കിലെത്തിയപ്പോഴാണ് മൂത്തകുന്നം വില്ലേജ് മാല്യങ്കര കോഴിക്കൽ സജീവന് തൻ്റെ വീടിരിക്കുന്ന സ്ഥലം നില മാണെന്നു മനസ്സിലാവുന്നത്.നിലമായതിനാൽ വായ്പ്പ കിട്ടില്ല.
സ്ഥലത്തിൻ്റെ സ്വഭാവം മാറ്റാൻ വില്ലേജ് ഓഫീസ് വഴി അപേക്ഷ നല്കി കാത്തിരിക്കാൻ തുടങ്ങിയിട്ടു കൊല്ലം ഒന്നു കഴിഞ്ഞു. 2 ന് ബുധനാഴ്ച ഫോർട്ട് കൊച്ചി ആർ ഡി ഒ ഓഫിസ്സിലെത്താൻ പറഞ്ഞിരുന്നു. അതനുസരിച്ചു ബുധനാഴ്ച ആർ ഡി ഒ ഓഫിസ്സിൽ പോയിരുന്നു. നിരാശനായാണ് മടങ്ങിയെത്തിയത്. രാത്രിയിൽ പിണറായി വിജയൻ്റെ ഭരണ സംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവും മൂല മാണ് താൻ ജീവൻ അവസാനിപ്പിക്കുന്നതെന്നെഴുതിവച്ചാണ് സജീവൻ ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha























