പൊതുപ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ലോകായുക്ത വിധി ഇനി മുതല്‍ സര്‍ക്കാരിന് തള്ളിക്കളയാം; ലോകായുക്ത ഭേഭഗതി ചെയ്തുളള ഓര്‍ഡിനന്‍സ് ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങി

ലോകായുക്ത ഭേഭഗതി ചെയ്തുളള ഓര്‍ഡിനന്‍സ് ഗസറ്റ് വിജ്ഞാപനമായി പുറത്തിറങ്ങി.ഭരഘടനവിരുദ്ധമായ 14 വകുപ്പ് ഭേഭഗതി ചെയ്തുളള വിജ്ഞാപനമാണ് പുറത്തിറങ്ങിയത്.1999 ലെ ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പു പ്രകാരം ലോകായുക്ത കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. പുതിയ ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുന്നതോടെ ലോകായുക്തയുടെ ഈ അധികാരം ഇല്ലാതായി. കുറ്റാരോപിതരുടെ ഭാഗം കേട്ട ശേഷം മൂന്ന് മാസത്തിനകം മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം. അതേസമയം,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സ് ഇറങ്ങിയത്.
https://www.facebook.com/Malayalivartha























