കോഴിക്കോട്ട് കൂട്ടുകാരോടൊപ്പം ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; മരണപ്പെട്ടത് കുറുമാഞ്ഞി കിഴക്കയില്‍ സന്തോഷിന്റെ മകന്‍ അദ്വൈത്

എടച്ചേരി പഞ്ചായത്ത് ഇരിങ്ങണ്ണൂര്‍ എടച്ചേരി റോഡില്‍ കച്ചേരിപ്പാറ ക്വാറിയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കുറുമാഞ്ഞി കിഴക്കയില്‍ സന്തോഷിന്റെ മകന്‍ അദ്വൈത് (15) ആണ് മരിച്ചത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം. കൂട്ടുകാരായ മറ്റ് നാലു പേരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് 10 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ക്വാറിയില്‍ മുങ്ങിപ്പോയത്.
ഒരു കുട്ടിയെ നാട്ടുകാരില്‍ ഒരാള്‍ രക്ഷപ്പെടുത്തി, അപ്പോള്‍ അദ്വൈത് കൂടുതല്‍ ആഴത്തിലേക്ക് മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ. സുനില്‍ , ടി. ബബീഷ്, സി. സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സ്‌കൂബാ ടീമാണ് അദ്വൈതിനെ വെള്ളത്തില്‍ നിന്നും മുങ്ങിയെടുത്തത്.
https://www.facebook.com/Malayalivartha























