കാട്ടാനയുടെ ആക്രമണം.... അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം.... ആനയെ കണ്ട് ചിതറിയോടുന്നതിനിടെ നിലത്തുവീണ കുഞ്ഞിനെ ആന ചവിട്ടി... മകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അച്ഛനും മുത്തച്ഛനും പരിക്ക്, കുഞ്ഞിന്റെ വേര്‍പാട് താങ്ങാനാവാതെ അലമുറയിട്ട് കരഞ്ഞ് അമ്മയും അച്ഛനും ബന്ധുക്കളും....

അതിരപ്പിള്ളിയിലാണ് അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. അതിരപ്പള്ളി കണ്ണന്‍കുഴി സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കുകളേറ്റിട്ടുണ്ട്. പുത്തന്‍ചിറ സ്വദേശികളായ നിഖിലിനും മകളും ബന്ധുവീട്ടിലെത്തിയപ്പോഴാണ് ദാരുണമായ സംഭവമുണ്ടായത്.
വൈകുന്നേരം ആറരയോടെ വീടിനു സമീപത്ത് നില്‍ക്കുകയായിരുന്ന ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു.
ആനയെ കണ്ട് ചിതറിയോടുന്നതിനിടെ നിലത്തുവീണ കുഞ്ഞിനെ ആന ചവിട്ടി. കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരിക്കേറ്റത്.മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിന്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും ആഗ്‌നീമിയയുടെ ജീവന്‍ രക്ഷിക്കാനായില്ല.
നാട്ടുകാര്‍ ചേര്‍ന്ന് ആനയെ ഓടിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടാന ഭീഷണിയെക്കുറിച്ച് പ്രദേശവാസികള്‍ പലതവണ പരാതിപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha