മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഒറ്റ ഫോണ്‍ വിളിയിലാണ് തനിക്ക് ഐടി വകുപ്പില്‍ നിയമനം ലഭിച്ചത്;അഭിമുഖ പരീക്ഷ പോലും ഉണ്ടായിരുന്നില്ല; നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം വ്യാപിക്കുന്നു; മഹാരാഷ്ട്രയിലേക്ക് കുതിക്കാനൊരുങ്ങി പോലീസ്

നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായിട്ട് പൊലീസ് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിക്കുകയാണ് . മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഒറ്റ ഫോണ്‍ വിളിയിലാണ് തനിക്ക് ഐടി വകുപ്പില്‍ നിയമനം ലഭിച്ചത്.
അഭിമുഖ പരീക്ഷ പോലും ഉണ്ടായിരുന്നില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെയാണ്മഹാരാഷ്ട്രയിലെ ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോകാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ് നീക്കങ്ങൾ തുടങ്ങി .
വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഐ ടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത്. ഈ വിവരം പൊലീസ് കണ്ടെത്തി. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ സ്വപ്ന തന്നെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തയാറാക്കിയതെന്നാണ് . മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകള്‍ ഉണ്ടാക്കിയത്.
2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നും രേഖയുണ്ട്. ഐപിസി 198, 464, 468, 471 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ ലംഘനവും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. രേഖകള്‍ വ്യാജമെന്ന് കണ്ടെത്തി.പക്ഷേ സര്‍വകലാശാലയില്‍ നേരിട്ടെത്തിയുള്ള പരിശോധനയ്ക്ക് മഹാരാഷ്ട്രയിലേക്ക് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനിച്ചിരിക്കുന്നത് .
വ്യാജരേഖകള്‍ തയാറാക്കിയത് എവിടെയെന്നതും പ്രധാനമായ കാര്യമാണ്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം നടത്തിയത്. അതേസമയം സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ തല്‍ക്കാലം നടപടിയില്ല. ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ ഇക്കാര്യം സര്‍ക്കാര്‍ വിശദമായി പരിശോധിക്കൂ.
നിലവില്‍, പരാതിയോ പരിശോധനയോ ഇല്ല.'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകത്തില്‍ സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ ഇല്ലെന്നാണു വിലയിരുത്തല്‍. അതും നടപടി എടുക്കാതിരിക്കാന്‍ കാരണമാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് അനുസരിച്ച് കല, സാഹിത്യ സൃഷ്ടികള്‍ ഒഴികെ എഴുതുന്നതിന് അനുമതി വാങ്ങണം.സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായ കാര്യങ്ങള്‍ പുസ്തകത്തില്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ചു സര്‍ക്കാരിനുപരാതി ലഭിച്ചാല്‍ ശിവശങ്കറിനോടു വിശദീകരണം തേടും.
ഇഡി മുന്‍പാകെ സ്വപ്ന നേരത്തെ നല്‍കിയ മൊഴികളുമായി ഒത്തുപോകുന്ന വെളിപ്പെടുത്തലുകളാണു മാധ്യമങ്ങളിലൂടെ സ്വപ്ന നടത്തിയത്. ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി, തെളിവുകള്‍ നശിപ്പിച്ചു, പ്രതികളെ ഒളിവില്‍പോകാന്‍ സഹായിച്ചു തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ എം.ശിവശങ്കറിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്നതാണു സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍.
കേന്ദ്ര ഏജന്‍സിയായ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് ഇത്രയും വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അതില്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള അധികാരം കുറ്റകൃത്യം നടന്ന സംസ്ഥാനത്തെ പൊലീസിനാണ്. എന്നാല്‍ വെളിപ്പെടുത്തലുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരള പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ തയാറാകാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ ഇഡി നിയമോപദേശം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























