സുഹൃത്തുക്കളുമായി മല കയറവേ കാല്‍ വഴുതി വീണു... കറുപ്പാച്ചിമലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു.... കഴിഞ്ഞ 24 മണിക്കൂറായി യുവാവ് ഇവിടെ കുടുങ്ങി കിടക്കുന്നു

കറുപ്പാച്ചിമലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു.... കഴിഞ്ഞ 24 മണിക്കൂറായി യുവാവ് ഇവിടെ കുടുങ്ങി കിടക്കുന്നു, അഗ്‌നിരക്ഷാ സേനയും മലമ്പുഴ പോലീസും ബാബുവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു.
മലമ്പുഴ ചെറാട് സ്വദേശി ആര്‍. ബാബു(23)ആണ് മലയില്‍ കാല്‍ വഴുതി വീണ് കുടുങ്ങിയത്. തൃശൂരില്‍ നിന്നും എന്‍ഡിആര്‍എഫ് സംഘവും പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ സഹായവും തേടിയേക്കും.
ഇന്നലെ ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളായ മൂന്ന് പേരും മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും ബാബു കുടുങ്ങിക്കിടക്കുന്ന ഭാഗത്തേക്കു പോയിട്ടുണ്ട്. വീഴ്ചയില്‍ ബാബുവിന്റെ കാലിനു പരുക്കുണ്ട്. കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ബാബു, താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്തു സുഹൃത്തുക്കള്‍ക്കും പോലീസിനും അയച്ചു കൊടുത്തിട്ടുണ്ട്. പ്രദേശത്തു വന്യ മൃഗശല്യവും രൂക്ഷമാണ്.
"
https://www.facebook.com/Malayalivartha
























