വിമാനത്താവളത്തിൽ എത്തുമ്പോൾ എല്ലാം മാറിമറിഞ്ഞു; പ്രവാസികളെ കുഴപ്പിച്ച് കേന്ദ്ര-കേരള സർക്കാരുകൾ, വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാർക്കും വിമാനത്താവളത്തിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തേണ്ട! മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ മാർഗ നിർദേശത്തിൽ ആശയ കുഴപ്പം....

പ്രവാസികളെ ആകെ കുഴപ്പിച്ച് കേന്ദ്ര- കേരള സർക്കാരുകൾ. അതായത് വിദേശത്ത് നിന്ന് എത്തുന്ന എല്ലാ യാത്രക്കാർക്കും വിമാനത്താവളത്തിൽ കോവിഡ് ആർടിപിസിആർ പരിശോധന നടത്തേണ്ട എന്ന മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ മാർഗ നിർദേശത്തിൽ ആശയ കുഴപ്പം നേരിടുന്നതായി റിപ്പോർട്ട്. കേന്ദ്ര നിർദേശത്തിന് എതിരായുള്ള കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎഇയിലേക്ക് പോകുന്ന യാത്രക്കാരുടെ റാപിഡ് പിസിആർ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന 2490 രൂപ കുറയ്ക്കുന്നത് സംബന്ധിച്ച് പരാമർശം ഉൾപ്പെടുത്തിയിട്ടില്ല.
യാത്രക്കാർ എത്തിച്ചേരേണ്ട രാജ്യത്തെ നിയമങ്ങൾ പാലിക്കുക എന്നാണ് സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നത്. ഇതേതുടർന്ന് വിമാനത്താവളത്തിൽ ഉള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കാണ് തലവേദനയായി മാറിയിരിക്കുന്നത്. ദേശീയ മാർഗ നിർദേശത്തിൽ എല്ലാം ‘നിർബന്ധിതം’ ആണ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന മാർഗനിർദേശത്തിൽ നിർദേശങ്ങൾ ‘അഡ്വൈസബിൾ’ ആണ്. അതായത് ആരോഗ്യ പ്രവർത്തകർക്ക് ഉചിതമെന്ന് തോന്നുന്നതാണോ യാത്രക്കാർക്കാണോ തോന്നേണ്ടതെന്ന് വ്യക്തമല്ല.
അതോടൊപ്പം തന്നെ ദേശീയ മാർഗ നിർദേശ പ്രകാരം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാവരെയും ഓരോ ഫ്ലൈറ്റിലെയും 2 ശതമാനം യാത്രക്കാരെയാണ് നിർബന്ധമായും അറൈവൽ സമയത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നത് തന്നെ. യാത്രക്കാർ നിർബന്ധമായി ക്വാറന്റീനിൽ പ്രവേശിക്കുകയും ഒരാഴ്ചയ്ക്ക് ശേഷം കോവിഡ് പരിശോധനയും നടത്തണം. പുതിയ നിർദേശത്തിൽ ഹൈ റിസ്ക്, ലോ റിസ്ക് കാറ്റഗറി ഉൾപ്പെടുത്തിയിട്ടുള്ളത്. വിദേശത്ത് നിന്നെത്തുന്ന ഒരു ഫ്ലൈറ്റിൽ നിന്നുള്ള 2 ശതമാനം യാത്രക്കാർക്ക് സൗജന്യമായി ടെസ്റ്റ് ചെയ്യണം. നിർബന്ധിത ക്വാറന്റീനും കോവിഡ് പരിശോധനയും ഇല്ല. ഇത് പ്രവാസികൾക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























