സ്വപ്ന സുരേഷ് കാലു മാറുമോ? കേരള സര്‍ക്കാരിനെതിരെ കമാന്ന് മിണ്ടാത്ത സ്വപ്ന സുരേ ഷിന്റെ മനസ് കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തതായി സൂചന....

സ്വപ്ന സുരേഷ് കാലു മാറുമോ? കേരള സര്‍ക്കാരിനെതിരെ കമാന്ന് മിണ്ടാത്ത സ്വപ്ന സുരേ ഷിന്റെ മനസ് കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുത്തതായി ചില സൂചനകള്‍ ലഭിച്ചു. ഇന്ന് കൊച്ചിയിലെത്തിയില്ലെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ വിവരങ്ങള്‍ കൈമാറണമെന്ന അഭ്യര്‍ത്ഥന അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വപ്നക്ക് നല്‍കിയെന്ന വിവരമാണ് പുറത്തു വരുന്നത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ സ്വപ്ന സുരേഷിന്റെ ഫോണ്‍ സന്ദേശം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് പിന്നില്‍ ഉന്നത പോലിസുദ്യോഗസ്ഥരും ഐ.എ.എസുകാരും ഉണ്ടെന്ന വിവരമാണ് സ്വപ്ന ആദ്യമായി കൈമാറിയിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കെി സ്വപ്നക്ക് ലഭിച്ചത് വീര വനിതയുടെ ട്രീറ്റ്‌മെന്റാണെന്നും ഇ ഡിക്ക് വിവരം കിട്ടി.
ഇക്കാര്യം മനസിലാക്കുന്നതിനുള്ള അന്വേഷണങ്ങള്‍ ഇ.ഡി തുടങ്ങി കഴിഞ്ഞു.
കേരള പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചു വ്യക്തമായ സൂചന കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചു. ഇതില്‍ സിബിഐ അന്വേഷണ സാധ്യത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുകയാണ്. സി ബി ഐ അന്വേഷണം നടന്നാല്‍ ഉദ്യോഗസ്ഥര്‍ വെള്ളത്തിലാകും. അപ്പോഴും എം.ശിവശങ്കര്‍ രക്ഷപ്പെടും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തവര്‍ കുടുങ്ങും. ശിവശങ്കര്‍ ചില ഉദ്യോ്സ്ഥരെ ബലിയാടാക്കി എന്നു വേണം കരുതാന്‍.
ഇഡി കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറില്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തു വന്നത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെ അന്വേഷണം നടത്തിയിട്ടും കേരള പൊലീസിന് ആ ശബ്ദം സ്വപ്നയുടേതാണോയെന്നു തിരിച്ചറിയാനായില്ല. കഴിഞ്ഞ ദിവസം ആ ശബ്ദ സന്ദേശം താനാണു റെക്കോര്‍ഡ് ചെയ്തു പുറത്തു വിട്ടതെന്നും ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണു ഇഡിക്കു പുതിയ ആയുധമായത്. കേരള പോലീസിന്റെ കാര്‍മികത്വത്തിലാണ് ഫോണ്‍ റെക്കോര്‍ഡ് പുറത്തു വന്നതെന്ന വാര്‍ത്ത കേന്ദ്ര ഏജന്‍സികളെക്കെട്ടിച്ചിരിക്കെയാണ്.
സി പി എം നേതൃത്വം നല്‍കുന്ന പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയായ വനിതാ കോണ്‍സ്റ്റബിളും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോണ്‍സ്റ്റബിളുമായിരുന്നു സ്വപ്നയ്ക്ക് എസ്‌കോര്‍ട്ട് ഡ്യൂട്ടി പോയിരുന്നത്. ജില്ലാ ഭാരവാഹി തൃപ്പുണ്ണിത്തുറ സ്റ്റേഷനിലായിരുന്നു. സര്‍ക്കാരിനെ വെള്ള പൂശാനുള്ള നിര്‍ദേശങ്ങള്‍ തലസ്ഥാനത്തു നിന്ന് ഇവര്‍ വഴിയാണു സ്വപ്നയ്ക്കു കൈമാറിയിരുന്നതെന്നാണു കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ച വിവരം. ഇതിലാണ് ശിവ ശങ്കറിന്റെ പങ്ക് വ്യക്തമാകുന്നത്.
വിവാദ ശബ്ദ സന്ദേശത്തിന്റെ തലസ്ഥാനത്താണു തയാറാക്കിയത്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയാണ് ഇത് എറണാകുളത്ത് എത്തിച്ചതെന്നു പറയപ്പെടുന്നു. തുടര്‍ന്നു ഫോണ്‍ കൈവശമില്ലാതിരുന്ന സ്വപ്നയ്ക്കു മറ്റൊരു ഫോണ്‍ നല്‍കി അതു റിക്കോര്‍ഡ് ചെയ്തു ചാനലുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഈ മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെയും ശിവശങ്കറിന്റെയും പങ്കാണു കൂടുതല്‍ അന്വേഷിക്കുക. ചിലപ്പോള്‍ ഇതിന് ഒത്താശ ചെയ്ത പൊലീസിലെ ചില ഉന്നതരും കുടുങ്ങിയേക്കും. ഇവരിലാണ് ഐ.പിഎസുകാരുള്ളത്.
ഇതിനെ ജയില്‍ ചാട്ടമെന്നു കരുതുകയാണ് ഇ.ഡി. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന സ്വപ്ന സുരേഷിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചതു ജയില്‍ ചട്ടത്തിന്റെ ലംഘനമാണെന്നും വേണമെങ്കില്‍ സിബിഐ അന്വേഷണം ഹൈക്കോടതിയില്‍ ആവശ്യപ്പെടാമെന്നു ഇഡിക്കു നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ അന്നു ശബ്ദസന്ദേശം പുറത്തു വന്നതിനെ കുറിച്ച് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പൊലീസ് ഹൈടെക് സെല്ലിന് ഇതു കൈമാറി. അന്വേഷണത്തിനു നേതൃത്വം കൊടുത്ത എസ്പി ശബ്ദ സന്ദേശം പ്രചരിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയില്ലെന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരിക്കും ഇതു ചെയ്തതെന്നു സംസ്ഥാന ഇന്റലിജന്‍സും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സി പി എമ്മുകാര്‍ ആയതിനാല്‍ ഒന്നും സംഭവിച്ചില്ല.
ആധികാരികത പരിശോധിക്കാന്‍ ഓഡിയോ അനാലിസിസ് ടെസ്റ്റ് നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ഫിസിക്‌സ് ഡിവിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓഡിയോവിഡിയോ ലാബിലോ കേരളത്തിനു പുറത്തുള്ള സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടികളിലേക്കു ശബ്ദരേഖ അയച്ചു കൊടുക്കുന്ന കാര്യവും ആലോചിച്ചു. ഒന്നുമുണ്ടായില്ല. മാത്രമല്ല ശബ്ദരേഖ തന്റേതാണെന്നും അതു ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരം റിക്കോര്‍ഡ് ചെയ്തു പ്രചരിപ്പിച്ചതാണെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയതോടെ കേന്ദ്ര ഏജന്‍സികള്‍ക്കു നിസാരമായി കാര്യത്തിലേക്ക് കടക്കാം .
ഏതായാലും മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കില്ല . കാരണം മുഖ്യമന്ത്രിയെ ഇതില്‍ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവൊന്നുമില്ല
"
https://www.facebook.com/Malayalivartha
























