ജോലി ഇല്ല, പണമില്ല, ജീവിതമില്ല...ഉള്ളത് 'അമ്മ നൽകുന്ന കൈത്താങ്ങ് മാത്രം ...ഇപ്പോഴും ആരെങ്കിലും മാന്യമായ ഒരു ജോലി നൽകാൻ തയ്യാറായി വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.... 'ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ഒരാന' എന്ന പുസ്തകമിറങ്ങിയതോടെ അതും പോയി...ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ,ഉള്ളിൽ കരഞ്ഞ് സ്വപ്ന പുഞ്ചിരിക്കുന്നു .....

ജോലി ഇല്ല, പണമില്ല, ജീവിതമില്ല...ഉള്ളത് 'അമ്മ നൽകുന്ന കൈത്താങ്ങ് മാത്രം ...ഇപ്പോഴും ആരെങ്കിലും മാന്യമായ ഒരു ജോലി നൽകാൻ തയ്യാറായി വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു....ശിവശങ്കറിന്റെ അശ്വത്ഥാമാവ് എന്ന ആന എന്ന പുസ്തകമിറങ്ങിയത്തോടെ അതും പോയി...ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ,ഉള്ളിൽ കരഞ്ഞ് സ്വപ്ന പുഞ്ചിരിക്കുന്നു ..
യു എ ഇ കോൺസുലേറ്റിൽ ജോലി ലഭിച്ചത് നേരിട്ട് ഇന്റർവ്യൂവിലൂടെയാണ് . കോൺസുലേറ്റർ ജനറൽ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ് എമിരേറ്റ്സ് വരുന്നു എന്ന് അറിഞ്ഞിരുന്നു. ഭാഗ്യത്തിന് ആസമയത്തു എന്റെ അമ്മയുടെ കസിൻ സിസ്റ്ററുടെ ഭർത്താവ് അവിടെ ജോലി ചെയ്തിരുന്നു . അദ്ദേഹമാണ് എന്റെ ബയോഡേറ്റ അവിടെ കൊണ്ടുകൊടുത്തത്. ബിയോഡാറ്റ കണ്ട ഉടനെത്തന്നെ എന്നെ ഇന്റർവ്യൂ വിന് വിളിച്ചു ..എന്റെ സ്‌കിൽസ്,കാലിബർ, ഭാഷാ സ്വാധീനം , എല്ലാം മനസ്സിലാക്കി തന്നെയാണ് അവർ എന്നെ ജോലിക്കെടുത്തത് എന്ന് വളരെ അഭിമാനത്തോടെ തന്നെ സ്വപ്ന പറഞ്ഞു.. പിന്നീട് യു എ ഇ കൗൺസിലേറ്റിൽ നടക്കുന്ന തിരുമറികളിൽ അറിയാതെ ചെന്നുപെടുകയായിരുന്നു...
വെറും പത്താം ക്‌ളാസ്സുകാരിയായ ക്രിമിനൽ എന്ന് മാധ്യമങ്ങൾ ആഘോഷിച്ച സ്വപ്നയ്ക്ക് അഞ്ചു ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്...ഏതു ജോലി ഏല്പിച്ചാലും ആത്മാർത്ഥതയോടെ തന്റെ സ്ഥാപനത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ തനിക്ക് ആകും എന്ന് തന്റേടത്തോടെ പറയാൻ സ്വപ്നയ്ക്ക് ഇപ്പോഴും മടിയില്ല ..
ഒരു കുറ്റവാളിയായ സ്വപ്ന സുരേഷ് എന്ന് എല്ലാവരും പറയുമ്പോഴും എനിക്ക് ഞാൻ ആരാണെന്നു സമൂഹത്തോട് പറയാൻ ഉള്ള കഴിവ് ,ആർജ്ജവം അതെനിക്കുണ്ട് ..അത് തന്നെയാണ് എന്റെ കാലിബർ... അതേ ആർജ്ജവത്തോട്തന്നെ എന്നെ ജോലിക്കെടുത്ത സ്ഥാപനത്തിന്റെ ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി പ്രയത്നിക്കാൻ ഉള്ള മനസ്സും കഴിവും എനിക്കുണ്ട്. phd ഉൾപ്പടെയുള്ള ബിരുദങ്ങൾ ഉണ്ടായിട്ടും ഇതിനേക്കാൾ വളരെ കുറഞ്ഞ കഴിവുകൾ ആവശ്യമായ ജോലി ചെയ്യുന്നവരാണ് ഇവിടെ ഉള്ളത് .
https://www.facebook.com/Malayalivartha























