ശംഖുമുഖം വളഞ്ഞ് കേന്ദ്ര സേന..മുക്കും മൂലയും അരിച്ചുപെറുക്കി...! ഡിസംബർ 3-ന് സംഭവിക്കുന്നത്..!

നാവിക സേനയുടെ കരുത്ത് തെളിയിക്കാനൊരുങ്ങി ശംഖുമുഖം കടപ്പുറം. ഡിസംബര്‍ മൂന്നിന് നാവിക സേനാ ദിനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് നടക്കുന്ന നാവിക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം രാഷ്‌ട്രപതി ദ്രൗപദി മൂര്‍മു നിര്‍വഹിക്കും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി ആതിഥേയത്വം വഹിക്കും.
ആദ്യമായാണ് ശംഖുമുഖത്ത് നാവികസേനയുടെ പോരാട്ട വീര്യവും ശേഷിയും പ്രകടമാക്കുന്ന പ്രദര്‍ശനം ഒരുക്കുന്നത്. പടക്കപ്പലുകളും, അന്തര്‍വാഹിനികളും, യുദ്ധവിമാനങ്ങളുമെല്ലാം അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുക്കും. നേവിയുടെ വിമാനം, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഉള്‍ക്കടലില്‍ കപ്പലുകളില്‍ നിന്നുള്ള ഫയറിങ്ങും കാണാനാകും. അത്യാധുനിക യുദ്ധസന്നാഹങ്ങളും ഭാരതം തദ്ദേശീയമായി നിര്‍മിച്ച യുദ്ധോപകരണങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.
ശംഖുംമുഖം തീരത്ത് കൃത്രിമ തീരം സൃഷ്ടിച്ചും കടല്‍ ഭിത്തി നിര്‍മിച്ചുമാണ് ആഘോഷത്തിന് വേദിയൊരുക്കുന്നത്. പൊതുജനങ്ങള്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും പ്രത്യേകം സംവിധാനങ്ങളാണ് ഒരുക്കുന്നത്. പതിനായിരത്തോളം പേര്‍ക്ക് ഒരുമിച്ച് ഇരുന്ന് കാണാനുള്ള പവലിയന്‍, വിവിഐപികള്‍ക്കും വിഐപികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും മറ്റ് അതിഥികള്‍ക്കും പ്രത്യേകം പവിലിയനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പവലിയനുകളില്‍ പാസ്മൂലമാണ് പ്രവേശനം. പൊതുജനങ്ങള്‍ക്ക് തീരത്ത് നിന്ന് പ്രദര്‍ശനം വീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പ്രധാന നാവിക സ്റ്റേഷനുകള്‍ ഒഴികെയുള്ള മറ്റൊരു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കാനുള്ള നാവികസേനയുടെ ശ്രമത്തിന്റെ തുടര്‍ച്ചയാണിത്.
https://www.facebook.com/Malayalivartha


























