ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ചതും ആരാധിച്ചതും ബഹുമാനിച്ചതും ശിവശങ്കറിനെ.... നൂറു ശതമാനം വിശ്വസിച്ചു...എന്നും ഒപ്പമുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു...പക്ഷെ ശിവശങ്കർ കാട്ടിയത് വിശ്വാസ വഞ്ചന.... ആത്‌മഹത്യയുടെ വക്കിൽ നിൽക്കുന്ന സ്ത്രീയ്ക്കെതിരെ തെറ്റായ ആരോപണങ്ങൾ കെട്ടിച്ചമച്ചു ... .....എങ്കിലും ഇപ്പോഴും പകയില്ല...ഉള്ളത് സ്നേഹവും ബഹുമാനവും മാത്രം...

കസ്റ്റംസിന്റെ കസ്റ്റഡിയിൽ വെച്ച് ശിവശങ്കർ ഒരു നിമിഷം കൊണ്ട് തന്നെ തള്ളിപ്പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്നു സ്വപ്ന... . താൻ പൂർണമായി വിശ്വസിച്ച, ആരാധിച്ച മനുഷ്യനാണ് മുന്നിൽ നിൽക്കുന്നത് എന്ന് വിശ്വസിക്കാനായില്ല... ഈ വ്യക്തിയെ അന്ധമായി വിശ്വസിച്ചതിൽ തന്നോടുതന്നെ രോഷം തോന്നി. ഇരട്ടമുഖമുള്ള വ്യക്തി, അറിയാതെ വിശ്വസിച്ചു..ഒന്നുപോലെ നിറം മാറുന്ന വ്യക്തിയാണെന്നു തിരിച്ചറിഞ്ഞപ്പോൾ തളർന്നുപോയി
ജയിൽമോചിതയായി മൂന്നുമാസമായി വീട്ടിലിരുന്ന സ്വപ്നയെ പ്രകോപിപ്പിച്ചത് ശിവശങ്കറിന്റെ പുസ്തകത്തിൽ സ്വപ്ന തന്നെ ചതിച്ചെന്ന് ആരോപിച്ചതാണ്. ലൈഫ് മിഷന്റെ കരാർ കമ്പനിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐഫോൺ തനിക്ക് ജന്മദിന സമ്മാനമായി നൽകി സ്വപ്ന തന്നെ ചതിച്ചെന്നാണ് ശിവശങ്കർ പുസ്തകത്തിലെഴുതിയത്.
ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് മൂന്നുവർഷം ജീവിച്ചത്. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നതും ശിവശങ്കറാണ്. നിരപരാധിയെന്ന് വരുത്താൻ പുസ്തകത്തിൽ ഇങ്ങനെ എഴുതുമെന്ന് കരുതിയില്ല
തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ശിവശങ്കർ ..അദ്ദേഹത്തെ താൻ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ഐ ഫോൺ നൽകി അദ്ദേഹത്തെ ചതിക്കേണ്ട കാര്യമില്ലെന്നുമാണ് സ്വപ്ന മലയാളിവാർത്തയോട് പറഞ്ഞത്.
ചതിക്കണമെങ്കിൽ അതിനു ഇത്രയും നാൾ കാത്തിരിക്കേണ്ടായിരുന്നു... അങ്ങനെയെങ്കിൽ ശിവശങ്കർ അറസ്റ്റിലാവാനും ജയിലിലാവാനും ആറുമാസത്തോളം വൈകില്ലായിരുന്നു. തനിക്കു പിന്നാലെ അദ്ദേഹവും ജയിലിൽ കയറുമായിരുന്നു. ശിവശങ്കറിനെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് താനല്ല വിവരം നൽകിയത്. തെളിവുകളുമായി ചോദ്യം ചെയ്തപ്പോൾ തനിക്ക് വിവരങ്ങൾ നൽകേണ്ടിവന്നു..
യു.എ.ഇ കോൺസുൽ ജനറലിന്റെ നിർദ്ദേശപ്രകാരമാണ് ശിവശങ്കറിന് ഐ ഫോൺ നൽകിയത്. അത് ജന്മദിന സമ്മാനമായിരുന്നില്ല. പരിചയപ്പെട്ട ശേഷമുള്ള എല്ലാ ജന്മദിനങ്ങളും തങ്ങൾ ഒരുമിച്ചാണ് ആഘോഷിച്ചത്. വിലയേറിയ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.
ശിവശങ്കർ കോൺസുലേറ്റിലെത്തിയപ്പോഴാണ് ആദ്യം പരിചയപ്പെട്ടത്. പിന്നീട് സർക്കാരുമായുള്ള പോയിന്റ് ഒഫ് കോണ്ടാക്ടായതോടെ ബന്ധം ശക്തമായി. കോൺസുലേറ്റിലെ ആവശ്യങ്ങൾക്കെല്ലാം അദ്ദേഹമാണ് ഇടപെട്ടത്. കസ്റ്റംസ് പിടിച്ച നയതന്ത്രബാഗ് എന്റെ വീട്ടിലേക്ക് വന്നതല്ല. കസ്റ്റംസിനെ വിളിച്ച ശേഷം, വൈകാതെ ബാഗ് വിട്ടുതരുമെന്നാണ് ശിവശങ്കർ അറിയിച്ചത്. കസ്റ്റംസിനെ വിളിക്കാനുള്ള തന്റെ അഭ്യർത്ഥന നിരസിച്ചെന്ന് ശിവശങ്കർ പുസ്തകത്തിൽ പറയുന്നു. സ്വർണമാണെന്ന് അറിയില്ലെങ്കിൽ എന്തിനാണ് നിരസിച്ചത് ?
കോൺസുലേറ്റിലെ രീതികൾ ശരിയല്ലാത്തതിനാൽ ജോലി വിടാൻ നിർദ്ദേശിച്ചതും ശിവശങ്കറായിരുന്നു. പോയിന്റ് ഒഫ് കോണ്ടാക്ട് എന്ന നിലയിൽ സരിത്ത് കാർഗോ ക്ലിയറൻസിന് ശിവശങ്കറിനെ ഉപയോഗിച്ചു. അതാണ് വസ്തുതയെന്നിരിക്കെ, താൻ ചതിച്ചെന്ന് പറയുന്നത് കളവാണ്.
ശിവശങ്കറിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു കഴിഞ്ഞ മൂന്നുവർഷം ജീവിച്ചത് .. അതുതന്നെയാണ് എന്റെ പരാജയത്തിന് കാരണവും... കേരളം സർക്കാരിൽ ഔദ്യോഗികസ്ഥാനത്തു ഇരിക്കുമ്പോഴും യു എ ഇ കോൺസുലേറ്റിന് വേണ്ടി ജോലി ചെയ്തത് ശിവശങ്കറിന്റെ താൽപ്പര്യം അനുസരിച്ചായിരുന്നു... അന്ന് ആ ജോലി ഏറ്റെടുത്തില്ലെങ്കിൽ ഇപ്പോൾ എന്റെ സ്ഥാനത്തു ക്രിമിനൽ എന്ന് മുദ്രകുത്തപ്പെടുന്നത് മറ്റൊരു നിരപരാധി ആയേനെ...
തന്റെ മേധാവികൾ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിലാണ് സ്വർണ്ണക്കടത്ത് കേസിൽ തന്റെ ബന്ധം വരുന്നത്. പി.ആർ.ഒയ്ക്ക് ക്ളിയർ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സംസ്ഥാനസർക്കാരിലെ കോൺസുലേറ്റിന്റെ കോൺടാക്ട് എന്ന നിലയിൽ ശിവശങ്കറിനോടാണ് പറഞ്ഞിരുന്നത്. ബാഗേജിലെ കാര്യങ്ങളെല്ലാം ആ നിലയ്ക്ക് അദ്ദേഹത്തോട് പറയുമായിരുന്നു. മുമ്പും കാർഗോ ക്ളിയറൻസിൽ ശിവശങ്കർ സഹായം നൽകിയിട്ടുണ്ട്.
കോൺസുലേറ്റിലെ കാര്യങ്ങൾ ശരിയല്ലെന്നും നല്ല ജോലി ശരിയാക്കാമെന്നും പറഞ്ഞാണ് കോൺസുലേറ്റിലെ തന്റെ ജോലി ശിവശങ്കർ രാജിവയ്പ്പിച്ചത്. കെ- ഫോണിൽ തന്റെ ഭർത്താവ് ജയശങ്കറിനും ജോലി നൽകി. സ്വർണ്ണക്കടത്ത് വിവാദമായപ്പോഴാണ് രാജിവയ്പ്പിച്ചത്. പിന്നീട് ഭർത്താവ് തന്നെയും മക്കളെയും ഉപേക്ഷിച്ചു പോയി.
സ്വർണം പിടിക്കും വരെ ശിവശങ്കർ കൂടെനിന്നു , പിന്നെ കൈവിട്ടു. ശിവശങ്കറിന്റെ പുസ്തകത്തിന് ബദലായി ഫോട്ടോകളും വസ്തുതകളും വിവരങ്ങളും ഉൾപ്പെടുത്തി താനും പുസ്തമെഴുതിയാൽ അത് പത്ത് പുസ്തകങ്ങൾ വരുമെന്നും സ്വപ്ന പറഞ്ഞു.
https://www.facebook.com/Malayalivartha























