വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കൈക്കൂലി വാങ്ങിയ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. നഗരസഭയിലെ റവന്യൂ ഇന്‍സ്പെക്ടറും തിരുവല്ല സ്വദേശിയുമായ ജയരാജാണ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കുന്നതിന് നഗരസഭാ ഓഫീസിലെത്തിയ ആളോട് ഇയാള്‍ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തുടര്‍ന്ന് പരാതിക്കാരന് വിജിലന്‍സിനെ സമീപിച്ചു. കൈക്കൂലി പണത്തിന്റെ ആദ്യഗഡുവായ 2,500 രൂപ ഇയാള്‍ക്ക് ഇന്ന് നല്‍കിയിരുന്നു. ഓഫീസിന് പുറത്തുനിന്ന് പണം വാങ്ങിയ ഇയാളെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ പണവും വിജിലന്‍സ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha























