അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപ് കോടതിയില്‍, സഹോദരനും...സഹോദരി ഭർത്താവും തരത്തിനൊപ്പം, കോടതിയിൽ നേരിട്ടെത്തിയത് ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് ഒഴിവാക്കുക ലക്ഷ്യമിട്ട്, കേസിൽ പുതിയ നീക്കങ്ങളുമായി ജനപ്രീയൻ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് കോടതിയില്‍ നേരിട്ട് ഹാജരായി. അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപ് ആലുവ കോടതിയില്‍ നേരിട്ട് ഹാജരായത്.സഹോദരനായ അനൂപും സഹോദരി ഭർത്താവ് സൂരജും കോടതിയില്‍ ദിലീപിനൊപ്പം ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ജാമ്യം എടുക്കുന്നതിനാണ് നേരിട്ടെത്തിയത്.
ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ് ഒഴിവാക്കുകയാണ് ലക്ഷ്യം. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ നടപടിയുടെ ഭാഗമായാണ് ഹാജരായത്.ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇത് ഒഴിവാക്കുന്നതിന് പ്രതികള്‍ കോടതിയില്‍ നേരിട്ട് എത്തിയത്.
കഴിഞ്ഞ ദിവസം ഗൂഢാലോചന കേസില്‍ പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥാണ് ദിലീപിന് ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ നടന് ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു എന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴികളും മറ്റു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കിയെങ്കിലും ഗൂഢാലോചന നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും ഉത്തരവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























