1557 പദ്ധതികൾ ഉൾപ്പെടുത്തി നൂറുദിന കര്‍മ്മ പദ്ധതി; നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

പുതിയ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത് നൂറുദിന കര്‍മ്മ പദ്ധതിയാണിത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി 10 മുതല്‍ മേയ് 20 വരെയാണ് പുതിയ കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 1557 പദ്ധതികളാണ് നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലര ലക്ഷത്തിലധികം പുതിയ തൊഴിലവസമാണ് ഇതിലൂടെ സൃഷ്ടിക്കുന്നത്. അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കൊണ്ടുവരും.
https://www.facebook.com/Malayalivartha























