അമ്മയില്‍ നിന്നും പത്ത് പൈസ നമ്മള്‍ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗം വരും!! ഇനി പൈസ വേറെ ആരേലും എടുക്കുന്നത് കണ്ടിട്ട് പറയാതിരുന്നാലും അവസ്ഥ ഇതാകുമെന്ന് ഞാന്‍ പറഞ്ഞു; താരസംഘടനയില്‍ നിന്നും കാവ്യ രാജി വയ്ക്കാനൊരുങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി ഇന്നസെന്റ്

താരസംഘടനയായ അമ്മയുടെ ദീര്‍ഘകാല പ്രസിഡന്റായിരുന്ന ആളാണ് ഇന്നസെന്റ്. ഇപ്പോഴിത താരസംഘടനയില്‍ നിന്നും നടി കാവ്യാമാധവന്‍ രാജിവച്ചു പോകാനൊരുങ്ങിയതിന്റെ പിന്നിലെ കഥ പറയുകയാണ് ഇന്നസെന്റ്.ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇന്നസെന്റ് രസകരമായ ഈ കഥ പങ്കുവെച്ചത്.
ഒരിക്കല്‍ കാവ്യ എന്റെ അടുത്ത് വന്നിട്ട് കുറച്ച് നേരം എന്നെ നോക്കി നിന്നു. എന്താ കാര്യമെന്ന് ഞാന്‍ ചോദിച്ചു. ഇന്നസെന്റ് അങ്കിളിന് അസുഖം വന്നിട്ട് മാറ്റമുണ്ടായോ ഇല്ലയോ എന്ന് ചോദിച്ചു. മുടിയൊക്കെ പോയെന്ന് ഞാന്‍ പറഞ്ഞു. ഇന്നസെന്റ് അങ്കിളിനെ പോലൊരാള്‍ക്ക് ഈ അസുഖം വരേണ്ടതുണ്ടോ എന്നായി അവള്‍.
അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ഒരാള്‍ അന്ന് കാവ്യയാണ്. ഞാന്‍ പറഞ്ഞു, കാവ്യ ഒരു കാര്യം മനസിലാക്കണം. അമ്മയില്‍ നിന്നും പത്ത് പൈസ നമ്മള്‍ പറ്റിച്ചാല്‍ ഇങ്ങനെയുള്ള രോഗം വരും. അത് ആര്‍ക്കും വരാം. ഇനി പൈസ വേറെ ആരേലും എടുക്കുന്നത് കണ്ടിട്ട് പറയാതിരുന്നാലും ഇങ്ങനെയുള്ള അസുഖം വരാമെന്നും പറഞ്ഞു.കാവ്യ ഒന്നും മിണ്ടാതെ പോവുകയും ചെയ്തു.
അതെല്ലാം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ എന്നെ വീണ്ടും അവള്‍ വിളിച്ചു. അന്ന് പറഞ്ഞില്ലേ അങ്കിള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വരുമെന്ന്. വീട്ടില്‍ പറഞ്ഞപ്പോള്‍ അങ്കിള്‍ വെറുതേ പറഞ്ഞതാണെന്നാണ് എല്ലാവരും പറയുന്നതെന്നും പറഞ്ഞു. പക്ഷേ ഞാന്‍ വീണ്ടും അവളെ കളിപ്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കാവ്യ വിളിച്ചു, എന്നിട്ട് പറഞ്ഞു അങ്കിള്‍ ഞാന്‍ രാജി വയ്ക്കുകയാണെന്ന്. കക്ഷി പേടിച്ചുപോയി. അവസാനം അവളെ പറഞ്ഞു മനസിലാക്കാന്‍ ഞാന്‍ കുറച്ച് കഷ്ടപ്പെട്ടു.'
https://www.facebook.com/Malayalivartha























