ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ സ്വപ്‌നയുടെ ശബ്ദ സന്ദേശം പ്രചരിപ്പിച്ച പോലീസുകാര്‍ക്കെതിരെ ഇ.ഡി അന്വേഷണം വന്നേക്കും

സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ സ്വപ്‌നയുടെ ശബ്ദസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് പറയുന്ന ശബ്ദസന്ദേശം തന്റേതാണെന്ന് സ്വപ്‌ന വെളിപ്പെടുത്തിയതോടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പോലീസുകാര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ഉണ്ടാകും.
ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെയാണു 2020 ഡിസംബറില്‍ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പങ്കില്ലെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആ ശബ്ദസന്ദേശം താനാണു റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടതെന്നും ശിവശങ്കര്‍ അടക്കമുള്ളവരുടെ നിര്‍ദേശ പ്രകാരമായിരുന്നു അതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ അന്വേഷണത്തിന് വഴിവെച്ചത്.
https://www.facebook.com/Malayalivartha























