സി ബി എസ് ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും

സി ബി എസ് ഇയുടെ 10, 12 ക്ലാസുകളിലേക്കുള്ള രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും.ഒന്നാം ടേം പരീക്ഷകള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് നടത്തിയത്. ഇതിന്റെ ഫലം വന്നിട്ടില്ല.ഒന്നാം ടേമില്‍ നിന്ന് വ്യത്യസ്തമായി ഒബ്ജക്ടീവ്, സബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. ഒന്നാം ടേമില്‍ ഒബ്ജക്ടീവ് ചോദ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ഇതാദ്യമായാണ് 10, 12 ക്ലാസ് പരീക്ഷകള്‍ രണ്ട് ടേമുകളിലായി സി ബി എസ് ഇ നടത്തുന്നത്. കൊവിഡ് സ്ഥിതി പരിഗണിച്ചായിരുന്നു രണ്ട് ടേമുകളിലായുള്ള പരീക്ഷ.
https://www.facebook.com/Malayalivartha























