സദാചാരവും സാംസ്കാരികതയും ഒക്കെ പിന്തിരിപ്പനായി ചിത്രീകരിക്കുന്ന സിപിഎം ആണ് ഇതിന് ഉത്തരവാദികൾ; ഇത്തരക്കാർക്ക് നിയമ- സാമ്പത്തിക- രാഷ്ട്രീയ സഹായം നൽകാൻ സിപിഎം തീരുമാനിച്ചതോടെ ഗ്രാമങ്ങളിൽ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സാധാരണമായി മാറി; ശരത് ചന്ദ്രൻ എന്ന യുവാവിന് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി

ശരത് ചന്ദ്രൻ എന്ന യുവാവിന് ആദരാജ്ഞലികൾ അർപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി.സദാചാരവും സാംസ്കാരികതയും ഒക്കെ പിന്തിരിപ്പനായി ചിത്രീകരിക്കുന്ന സിപിഎം ആണ് ഇതിന് ഉത്തരവാദികൾ. ഇത്തരക്കാർക്ക് നിയമ- സാമ്പത്തിക- രാഷ്ട്രീയ സഹായം നൽകാൻ സിപിഎം തീരുമാനിച്ചതോടെ ഗ്രാമങ്ങളിൽ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സാധാരണമായി മാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.
അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ പൂർണ്ണ രൂപം ഇങ്ങനെ; മയക്ക് മരുന്ന് മാഫിയയുടെ പിടിയിൽ അകപ്പെട്ടിരുന്നത് എങ്കിൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകർ തന്നെ മയക്കുമരുന്ന് മാഫിയയായി മാറി. സദാചാരവും സാംസ്കാരികതയും ഒക്കെ പിന്തിരിപ്പനായി ചിത്രീകരിക്കുന്ന സിപിഎം ആണ് ഇതിന് ഉത്തരവാദികൾ. ഇത്തരക്കാർക്ക് നിയമ- സാമ്പത്തിക- രാഷ്ട്രീയ സഹായം നൽകാൻ സിപിഎം തീരുമാനിച്ചതോടെ ഗ്രാമങ്ങളിൽ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നവർ സാധാരണമായി മാറി. ഒപ്പം ഇവർ സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾ വേറെയും.
ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഹരിപ്പാട് കുമാരപുരം ക്ഷേത്ര ഉത്സവത്തിൽ ഉണ്ടായത്. കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം ചെറുക്കാൻ ശ്രമിച്ചതാണ് ശരത് ചന്ദ്രന് ജീവൻ നഷ്ടമാകാൻ കാരണം. പ്രതികൾ സിപിഎം കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത് സിപിഎമ്മാണ്. അതിൽ നിന്ന് പാർട്ടി പിന്മാറണം. ഒപ്പം കാര്യക്ഷമമായി കേസ് അന്വേഷിക്കാൻ പൊലീസിനെ അനുവദിക്കുകയും ചെയ്യണം. ശരത് ചന്ദ്രന് ആദരാഞ്ജലികൾ...
https://www.facebook.com/Malayalivartha

























