അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം കിട്ടി; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് പതിച്ച് ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യുവാനാണ് തീരുമാനം. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച്ച ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നോട്ടീസും കൈപ്പറ്റിയില്ല ഹാജരായതുമില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിക്കുകയായിരുന്നു.
അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം കിട്ടി . അടിസ്ഥാനത്തിൽ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുക എന്ന തീരുമാനത്തിലെത്തിയിലൊരിക്കുന്നത് . ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കുവാൻ തയ്യാറെടുക്കുകയാണ് . ഈ പ്രതികളുടെ ഫോൺ പരിശോധന ഫലം നാളെ വരും. കേസിൽ ഇത് നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം.
എന്നാൽ വധഗൂഢാലോചനാ കേസിൽ, എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപ് ഉയർത്തുന്ന വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
.''ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നതെന്നും പറഞ്ഞിട്ടുണ്ട്. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു . ഇതിനു പിന്നാലെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി ദിലീപ് കോടതിയിൽ നൽകിയത്.
അതേസമയം നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് അഞ്ച് വർഷം പൂർത്തിയാകുകയാണ്. 2017 ഫെബ്രുവരി 17 നാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. കേസിലെ ആദ്യത്തെ സംഭവങ്ങൾ ഒതുങ്ങി വരുന്നതിനിടയിലായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത് വന്നത്. പിന്നാലെ കേസ് മറ്റൊരു രീതിയിലേക്ക് നീങ്ങുകയായിരുന്നു.
എന്നാൽ അന്വേഷണോദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടർക്കും ജാമ്യം കിട്ടിയെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിന്റെ അത്യാധുനിക ഹാക്കിങ് ടൂള്‍ ഉപയോഗിച്ചായിരിക്കും ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുക എന്ന വിവരം നേരത്തെ കിട്ടിയിരുന്നു. ഇതിനുപയോഗിക്കുന്നത് ഇസ്രയേല്‍ കമ്പനിയായ സെലിബ്രൈറ്റിന്റെ "യുഫെഡ്" എന്ന ടൂളാണ് .
ഫോറന്‍സിക് വിഭാഗത്തിന് ഇതു ലഭ്യമായത്‌അടുത്തിടെയായിരുന്നു . നശിപ്പിച്ച ഡേറ്റകള്‍ വീണ്ടെടുക്കാന്‍ ഈ ടൂളുകൾ ഉപയോഗിച്ച് കഴിയുമെന്നതാണു പ്രത്യേകത. സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറിയ വിവരങ്ങളും എടുക്കാൻ സാധിക്കും.ചൈനീസ് നിര്‍മിത ചിപ്‌സെറ്റുകളും പരിശോധിക്കാന്‍ ഈ ടൂളിനാകുമെന്നതും സവിശേഷത ആണ് . പാസ്‌വേഡ് തുറക്കല്‍, ഡീകോഡിങ്, വിശകലനം, റിപ്പോര്‍ട്ടിങ്, ലൊക്കേഷന്‍ ഹാക്കിങ് തുടങ്ങിയവയും സാധിക്കും .
ഏഴ് ഫോണുകള്‍ ദിലീപ് ഉപയോഗിച്ചതില്‍ ആറെണ്ണമേ ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുള്ളൂവെന്നതാണ് ശ്രദ്ധേയമായ കാര്യം . ഒരു ഫോണ്‍ കേടായതിനാല്‍ അഞ്ചുമാസം മുമ്പ് മാറ്റിയെന്നാണു ദിലീപ് പറയുന്നത്. പക്ഷേ , 2017-ല്‍ ദിലീപ് ജയില്‍മോചിതനായശേഷം, അടുത്തിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വരുന്നതുവരെ ഈ ഫോണ്‍ ഉപയോഗിച്ചിരുന്നെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























