ചോറ്റാനിക്കര മകം തൊഴാൻ നയൻതാര ദർശനത്തിനെത്തിയതോടെ മാധ്യമങ്ങൾ വളഞ്ഞു! ആൾക്കൂട്ടത്തിനിടയിൽ സംരക്ഷണം ഏറ്റെടുത്ത് വിഗ്‌നേഷ് ശിവൻ; വെള്ള വസ്ത്രത്തിൽ തിളങ്ങി താരങ്ങൾ...

നയൻതാരയുടെയും വിഗ്‌നേഷിന്റെയും വിവാഹം ഉടൻ തന്നെ നടക്കുമെന്നാണ് വാർത്തകൾ.ഇപ്പോഴിതാ
പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴാൻ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. വിഗ്‌നേഷ് ശിവനൊപ്പമാണ് നയൻതാര മകം തൊഴാനെത്തിയത്. വൻ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
ദർശനത്തിനെത്തിയ നയൻതാരയെ മാധ്യമങ്ങൾ വളഞ്ഞെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഒരേ സമയം എഴുന്നൂറ് പേർക്കാണ് ദർശനം. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് ഇക്കുറി മകം തൊഴാൻ എത്തിയത്.
മകം തൊഴലിനായി രണ്ട് മണിക്കാണ് ക്ഷേത്ര നട തുറന്നത്. രാത്രി പത്ത് മണിവരെയാണ് ദർശനമുണ്ടാകുക.
https://www.facebook.com/Malayalivartha

























