അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസ്; അനൂപിന്റെ ഫോണ്‍ പരിശോധനാ ഫലം ലഭിച്ചതിന് പിന്നാലെ; തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം! ദിലീപ് അടക്കം മൂന്ന് പ്രതികളെ വീണ്ടും ചോദ്യം ചെയ്യും, കൂടുതല്‍ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചെന്ന് സൂചനകൾ, ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലം നാളെ

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന്‍ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
അനൂപിനോട് ഇന്നലെ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. നോട്ടീസും കൈപ്പറ്റിയില്ല. ബന്ധു മരിച്ചതിനാലാണ് ഹാജരാവാത്തതെന്നാണ് അനൂപ് പറഞ്ഞത്. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിനേയും ദിലീപിനെയും അടുത്ത ദിവസം വിളിക്കും. ഈ പ്രതികളുടെ ഫോണ്‍ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കും. കേസില്‍ ഇത് നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ദിലീപ് ഹാജരാക്കിയ ആറു ഫോണുകളുടെ പരിശോധന ഫലങ്ങളാണ് നാളെ ലഭിക്കുന്നത്. പ്രതികളിലോരോരുത്തരെയും പല ദിവസങ്ങളില്‍ വിളിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സുരാജിനും തിങ്കളാഴ്‌ച്ച ഹാജരാകണമെന്ന് കാട്ടി ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കും. ഇതിനുശേഷമാകും ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യംചെയ്യുക.
മൊബൈല്‍ ഫോണുകളില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മാത്രമല്ല, പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടിട്ടുണ്ടെന്ന് തരത്തിലും സൂചനകളുണ്ട്.
നേരത്തെ കോടതി നിര്‍ദ്ദേശപ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇതിനുശേഷമാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
https://www.facebook.com/Malayalivartha

























