ഫോണിലൂടെ വിളിച്ച് മിലിട്ടറി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പ്; 25 കിലോയില്‍ കുറയാതെ നല്ല ഇറച്ചി വെട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് പൈസ അക്കൗണ്ടില്‍ അടയ്ക്കാമെന്നു പറഞ്ഞ് ഗൂഗിള്‍ പേ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയും, ഫോട്ടോയും പാന്‍കാര്‍ഡുകളുമൊക്കെ അയയ്ക്കും, വിശ്വാസം ഉറപ്പിച്ച് കടക്കാര്‍ ഇറച്ചി വെട്ടി വയ്ക്കും! പക്ഷെ എടുക്കാന്‍ ആരും വരില്ല, പൊറുതിമുട്ടി കോഴിക്കോട് നഗരത്തിലെ ചിക്കന്‍ സ്റ്റാൾ ഉടമകൾ

മിലിട്ടറി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കോഴിക്കോട് നഗരത്തിലെ ചിക്കന്‍ സ്റ്റാളുകളില്‍ തട്ടിപ്പ് പതിവാകുന്നതായി റിപ്പോർട്ട്. പൊറുതിമുട്ടി തട്ടിപ്പുകാരനെ കണ്ടെത്തി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ചിക്കന്‍ വ്യാപാരി സമിതി പോലീസ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയുണ്ടായി.
ഫോണിലൂടെ വിളിച്ച് മിലിട്ടറി ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയാണ് പതിവ് രീതി. പിന്നാലെ 25 കിലോയില്‍ കുറയാതെ നല്ല ഇറച്ചി വെട്ടിവെയ്ക്കാനാണ് ആവശ്യപ്പെടുന്നത്. ഇതേതുടര്‍ന്ന് പൈസ അക്കൗണ്ടില്‍ അടയ്ക്കാമെന്നു പറഞ്ഞ് ഗൂഗിള്‍ പേ അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടും. ഒപ്പം ഫോട്ടോയും പാന്‍കാര്‍ഡുകളുമൊക്കെ അയച്ചു നല്‍കുകയും ചെയ്യും. ഇതോടെ വിശ്വാസം ഉറപ്പിച്ച് കടക്കാര്‍ ഇറച്ചി വെട്ടി വയ്ക്കും. എന്നാൽ എടുക്കാന്‍ ആരും വരില്ല. ഗൂഗിള്‍ പേ വഴി പണവും ക്രെഡിറ്റാവില്ല. കക്കോടി, കൊമ്മേരി, മാങ്കാവ്, കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലെ കച്ചവടക്കാരാണ് ചിക്കന്‍ വെട്ടിവെച്ച് ഇത്തരത്തിൽ വെട്ടിലായത്.
ചില കടക്കാര്‍ക്ക് ഇയാള്‍ തന്റെ അക്കൗണ്ട് വിവരങ്ങളും അയച്ചു നല്‍കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഗൂഗിള്‍ പേവഴി പണം ക്രെഡിറ്റാവുന്നില്ലെന്നും. താന്‍ അയച്ച എക്കൗണ്ടിലേക്ക് ഒരു രൂപ അയച്ചാല്‍ പേയ്മെന്റ് നടത്താന്‍ എളുപ്പമാവുമെന്നും ഇയാള്‍ പറഞ്ഞിട്ടുമുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടാനുള്ള ശ്രമമാണിതെന്ന് ചിക്കന്‍ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ്, സെക്രട്ടറി പി.വി. മുസ്തഫ, ജോ. സെക്രട്ടറി ഫിറോസ് പൊക്കുന്ന് എന്നിവര്‍ ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha

























