ആറാട്ട് സിൽമ കണ്ടു....കൊള്ളൂല്ല....!! മോഹൽലാലിന്റെ അഭിനയം അത്ര പോരാ....പുള്ളിയൊക്കെ ഈ പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു, ശുദ്ധ ഹിന്ദുത്തതയും ന്യൂനപക്ഷ വിരുദ്ധതയുമാണ് സിനിമ മുഴുവൻ, ആറാട്ട് സിനിമയെ കുറിച്ച് വ്യത്യസ്ത പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ...!

മോഹൻലാൽ മാസ് അവതാരത്തിൽ എത്തുന്ന ആറാട്ട് എന്ന ചിത്രത്തിന്റെ റിലീസ് ആഘോഷമാക്കുകയാണ് ആരാധകർ.കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ദിവസങ്ങൾക്ക് മുമ്പേ ആരംഭിച്ച ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.എന്നാൽ സിനിമയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ പങ്കുവയ്ച്ചിരിക്കുന്നത്. ഫെയ്സ് ബുക്കിലൂടെ വ്യത്യസ്ത ശൈലിയിൽ എഴുതിയ സിനിമയുടെ റിവ്യൂവിലാണ് അദ്ദേഹം തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ആറാട്ട് സിൽമ കണ്ടു....കൊള്ളൂല്ല.എന്ന ക്യാപ്നോടെയാണ് പോസ്റ്റ് തുടങ്ങുന്നത് തന്നെ. മോഹൽലാലിന്റെ അഭിനയം അത്ര പോരാ....പുള്ളിയൊക്കെ ഈ പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു. ശുദ്ധ ഹിന്ദുത്തതയും ന്യൂനപക്ഷ വിരുദ്ധതയുമാണ് സിനിമ മുഴുവൻ എന്നുമാണ് അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം
ആറാട്ട് സിൽമ കണ്ടു....കൊള്ളൂല്ല.
ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെൻലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെൻ എന്ന അർത്തത്തിൽ ഉള്ള ഗോപെൻ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ചെകഡത്താനുള്ള കുൽസിദ സ്രമമാണെന്ന് കരുദാം.ശുദ്ത്ത ഹിൻദുത്തയും ന്യൂനപശ്ശ വിരുത്തതയുമാണ് സിൽമ മുയ്മൻ.
മോഗെൻലാൽ ഒരു അവദാരം ആണെന്ന് സായ്ഗുമാർ പറയുന്നുണ്ട്. ഇതും ഹിൻദു ദെയ്‌വത്തെ ഒളിച്ചു കഡെത്തലാണ്. അത് ക്രിഷ്ണെനാണോ ക്രിഷ്ണെന്റെ ചേട്ടൻ ബെലരാമനാണോ അതെന്നാണ് എൻഡെ സംശെയം. കലെപ്പ കൊണ്ട് വില്ലെന്മാരെ അടിക്കുന്നെദിൽ നിന്നും ബെലരാമെന്റെ ആയുദത്തെയും സിൽമയിൽ ഒളിച്ചു കഡെത്തിയിട്ടുണ്ട് എന്നു പറെയാം.
കാറിൽ യാത്ര ചെയ്യുൻപോൽ മോഗെൻലാൽ കൈ നീട്ടി വഴിയെ പോഗുന്ന ഒരു മുസിലീം പയ്യെനെ തട്ടുന്ന ഒരു ശീൻ ഉൻഡ്. അത് തട്ടലല്ല, മർദെനമാണ്. നല്ല ഒന്നാംദരം ന്യൂനപശ്ശ മർദെനം. മുസിലീമായ ഏയാർ റെഹിമാനെ എൻദിനാണ് ജോശ് പ്രകാശിന്റെ മുദലക്കോട്ടെയിൽ കൊണ്ടുപോകുന്നത്? ന്യൂനപശ്ശത്തെ ആക്രെമിക്കാൻ വേൻഡിയല്ലേ?
സിൽമയിൽ സവെർണ ഹിൻദു പ്രതീകങ്ങെൾ ദാരാളെം ഉപയോഗിച്ചിട്ടുൻഡ്. തറവാഡും തൊളസിത്തറയും തെയ്യവും തിറയും കദഗളിയും കൈരളിപ്പയെറ്റുമൊക്കെ എമ്പാഡും കാണിച്ചിട്ടുൻഡ്. ആറാട്ട് എന്ന പേരുതന്നെ ഹിൻദുത്തയുടെ ഒളിച്ചുകഡത്തൽ അല്ലേ?
പിന്നെ മോഗെൻലാലിന്റെ അബിനെയം പോരാ. പുള്ളിയൊക്കെ ഈ പരിപാഡി നിർത്തേൻഡ സമെയം കയിഞ്ഞു. പഗുതി കയിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങിപ്പോന്ന്.
റിവ്‌യൂ എയ്തിയത്,
ജാദബേദൻ എംബ്റാംദിരി
മേമനെ ഇല്ലം
കോയിക്കോട് ജില്ല
തിരുവനെന്തപുരം പി ഓ
പഞ്ചാബ്....
https://www.facebook.com/Malayalivartha

























