Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടൂവെന്ന് ഗവര്‍ണര്‍ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെയാണ്; വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സര്‍ക്കാരിന് മനസിലായില്ല; പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

18 FEBRUARY 2022 05:45 PM IST
മലയാളി വാര്‍ത്ത

മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടൂവെന്ന് ഗവര്‍ണര്‍ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെയാണ്. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സര്‍ക്കാരിന് മനസിലായില്ലെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ .

അതുകൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങിയത്. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സ്റ്റാഫ് നിയമന വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അത് മറ്റൊരു വിഷയമാണ്. അത് ഭരണഘടനാപരമായി ബാധ്യത നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതല്ല. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി മറുപടി പറയാന്‍ ആര്‍ജ്ജവമുള്ളൊരു സര്‍ക്കാരോ മുഖ്യമന്ത്രിയോ കേരളത്തിലില്ല.

ഭരണഘടനയുടെ 163, 176 വകുപ്പുകള്‍ അനുസരിച്ച് നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമസഭയെ അഭിസംബോധന ചെയ്യേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ഇന്ന് രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. അതിന് അവസരം കൊടുക്കാതെ അനാവശ്യമായി ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ ബലിയാടാക്കി. മുഖ്യമന്ത്രി പറഞ്ഞിട്ടല്ലേ പൊതുഭരണ സെക്രട്ടറി പഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച ഫയലില്‍ അതൃപ്തി രേഖപ്പെടുത്തിയത്?

ഫയലില്‍ രേഖപ്പെടുത്തിയ അതൃപ്തി പൊതുഭരണ വകുപ്പ് സെക്രട്ടറിയുടേതാണോ സര്‍ക്കാരിന്റേതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി പറയാതെ പൊതുഭരണ സെക്രട്ടറി അതൃപ്തി രേഖപ്പെടുത്തുമോ? മുഖ്യമന്ത്രി പറഞ്ഞിട്ടാണ് പൊതുഭരണ സെക്രട്ടറി അങ്ങനെ ചെയ്തത്. ഒടുവില്‍ ഗവര്‍ണറുടെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയ സര്‍ക്കാര്‍ പൊതുഭരണ സെക്രട്ടറിയുടെ തല വെള്ളിത്താലത്തില്‍ വച്ച് നല്‍കി. ഭരണഘടനാവിരുദ്ധമായി ഗവര്‍ണറോ സര്‍ക്കാരോ പെരുമാറിയാല്‍ പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും.

പ്രതിപക്ഷത്തിന്റെ വാദമുഖങ്ങള്‍ വെറും രാഷ്ട്രീയ ആരോപണങ്ങളല്ല സത്യസന്ധമാണെന്ന് ശെരിവയ്ക്കുന്നതാണ് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. പ്രതിപക്ഷ വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് സി.പി.ഐയുടെ വിമര്‍ശനങ്ങള്‍. ലോകായുക്ത ഓര്‍ഡിനന്‍സ് ഭേദഗതി കൊണ്ടു വരാനുള്ള നീക്കത്തില്‍ സര്‍ക്കാരിന്റ അഴിമതി മുഖത്തേക്ക് ജനങ്ങള്‍ തുറിച്ചു നോക്കുകയാണെന്നും പ്രതിപക്ഷത്തിന് വിശ്വാസ്യത കൂടിവരികയാണെന്നുമാണ് കാനം പറഞ്ഞത്. പാര്‍ട്ടിയിലും മന്ത്രിസഭയിലും എല്‍ഡി.എഫിലും ചര്‍ച്ച ഇല്ലാതെ എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്ക് എടുക്കുന്ന സാഹചര്യത്തില്‍ ആരെങ്കിലുമൊക്കെ അത് ചോദ്യം ചെയ്യട്ടേ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (15 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (22 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (27 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (37 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (43 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends