Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത്? അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി? ടെക്സ്റ്റ് മുതല്‍ വിഡിയോ ഫയൽ വരെയുള്ളവയ്ക്ക് നേരിയ വ്യത്യാസം പോലും വരുത്തിയാല്‍ അറിയാന്‍ സാധിക്കും; പങ്കുവയ്ക്കുന്ന ടെക്സ്റ്റില്‍ ഒരു അക്ഷരമോ സ്‌പെയ്‌സോ കൂടുതല്‍ ഇട്ടാല്‍ പോലും കൃത്യമായി തിരിച്ചറിയാനാവും സാധിക്കും; എന്താണ് ഹാഷ് വാല്യൂ ?

18 FEBRUARY 2022 06:10 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഒരു നിർണായക വിവരം പുറത്തു വരികയാണ്. കാർ തടഞ്ഞുനിർത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു . നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നുവെന്നുള്ള വിവരം പുറത്തുവന്നതോടെ ഇതുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചിരുന്നു . 2018 ഡിസംബര്‍ 13നായിരുന്നു പീഡനദൃശ്യങ്ങള്‍ ചോര്‍ന്നത്.

തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത്? അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുക എന്നത് ശ്രദ്ധേയമായ കാര്യമാണ് .ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു ഇക്കാര്യം കണ്ടെത്തിയത്.

ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിന്റെ ഹാഷ് വാല്യു മാറിയെന്ന ആരോപണം മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചർച്ചാ വിഷയമായിരുന്നു . പക്ഷേ എന്താണ് ഈ ഹാഷ് വാല്യൂ, ഇതെങ്ങനെ മാറും, മാറിയാൽ‍ എങ്ങനെ തിരിച്ചറിയും എന്നതിനെപ്പറ്റി പലർക്കും സംശയമാണ് . ടെക്സ്റ്റ് മുതല്‍ വിഡിയോ ഫയൽ വരെയുള്ളവയ്ക്ക് നേരിയ വ്യത്യാസം പോലും വരുത്തിയാല്‍ അറിയാന്‍ സാധിക്കുന്നതാണ് ഹാഷ് വാല്യു. പങ്കുവയ്ക്കുന്ന ടെക്സ്റ്റില്‍ ഒരു അക്ഷരമോ സ്‌പെയ്‌സോ കൂടുതല്‍ ഇട്ടാല്‍ പോലും കൃത്യമായി തിരിച്ചറിയാനാവും സാധിക്കും .

ഫയല്‍ തുറന്ന് അതിന്റെ ഹാഷ് വാല്യു പരിശോധിച്ചാല്‍ നേരിയ വ്യത്യാസമെങ്കിലും വന്നിട്ടുണ്ടോ എന്ന് അറിയാമെന്നതാണ് ഇതിന്റെ മേന്മ. നിങ്ങള്‍ അയച്ച അല്ലെങ്കില്‍ സൂക്ഷിച്ച ഫയല്‍ യാതൊരു വ്യത്യാസവുമില്ലാതെ ഇരിക്കുന്നു എന്ന ഉറപ്പാക്കാന്‍ ഇത് ഉപകരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ, ഫയലില്‍ മാറ്റം വരുത്തിയെങ്കില്‍ അതു തിരിച്ചറിയാനാവുന്നത് ഹാഷ് വാല്യുവിലെ വ്യത്യാസം തിരിച്ചറിഞ്ഞാണ്.

സൈബർ കേസുകളിലടക്കം നിയമപാലകര്‍ ഇപ്പോള്‍ ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. സാക്ഷിയുടെയും ഇരയുടെയുമടക്കം മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു ഇട്ട് വിഡിയോ ഫയലുകള്‍ സേവ് ചെയ്യുന്നു. ഇതില്‍ മാറ്റം വരാത്തിടത്തോളം ഇരയ്ക്കോ സാക്ഷിക്കോ മൊഴി മാറ്റാനാവില്ല. ഇത്തരത്തില്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചു വരുന്നുവെന്നതും ശ്രദ്ധേയമാണ് .

ഓരോ വിഡിയോയ്ക്കും ഫയലിനും ഒക്കെ ഒരു ഹാഷ് വാല്യു ഉണ്ട്. കോടതിയെ ഇതു ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഫയലില്‍ പൊലീസ് മാറ്റം വരുത്തിയെന്ന ആരോപണം നിലനില്‍ക്കില്ല. വിചാരണയും മറ്റും കൂടുതല്‍ സുതാര്യമാക്കാന്‍ ഇതു സഹായിക്കും. അഭിഭാഷകർ സാധാരണ പ്രയോഗിക്കാറുള്ള പല പ്രതിരോധ വാദങ്ങളും ഇവിടെ കഴിയും. ഫൊറന്‍സിക് സയന്‍സ് ലാബുകളാണ് പലപ്പോഴും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നത്.

മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു അടക്കം സിഡിയിലോ പെന്‍ഡ്രൈവിലോ സേവ് ചെയ്ത് അതു കോടതിക്കു കൈമാറുകയാണ് പതിവ്. കോടതി ഹാഷ് വാല്യു പരിശോധിച്ച് അതു ശരിയെന്നു കണ്ടാല്‍ മൊഴി തെളിവായി പരിഗണിക്കുന്ന രീതി കാണാം. എന്നാല്‍ രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഇതിനുള്ള ഉപകരണങ്ങള്‍ ഉണ്ടോ എന്നുള്ളത് ഒരു പ്രശ്‌നമാണ്. മുംബൈയിലും മറ്റുമാണ് ഇങ്ങനെ മൊഴി രേഖപ്പെടുത്തി സൂക്ഷിക്കുന്ന രീതി തുടങ്ങിയത്.

എന്നാല്‍, കോടതി കേസുകള്‍ക്കു വേണ്ടി മാത്രമല്ല ഹാഷ് വാല്യു പ്രയോജനപ്പെടുത്താവുന്നത്. നിങ്ങള്‍ ഓണ്‍ലൈനിലൂടെ രഹസ്യമായ കൈമാറുന്ന ടെക്‌സ്റ്റ് ഫയലിനു പോലും ഇങ്ങനെ ഹാഷ് വാല്യു ഉള്‍പ്പെടുത്തി അയയ്ക്കാം. അത് ലഭിക്കുന്ന ആളിന്, ഈ ഫയല്‍ ആരെങ്കിലും ചെറുതായിട്ടെങ്കിലും മാറ്റിയിട്ടുണ്ടോ എന്ന് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അറിയാന്‍ സാധിക്കും.

ഫൊറന്‍സിക്കിനു വേണ്ടി സാധാരണഗതിയില്‍ പ്രയോജനപ്പെടുത്തുന്നത് ക്രിപ്‌റ്റോഗ്രാഫി ഹാഷിങ് അല്‍ഗോരിതങ്ങളായ എംഡി5, എസ്എച്എ-1 തുടങ്ങിയവയാണ്. ഇവയ്ക്ക് ഫോറന്‍സിക്കില്‍ പ്രയോജനപ്പെടുത്താവുന്ന ചില ഗുണങ്ങളുണ്ട്. ഇതിനെല്ലാം സഹായിക്കുന്ന പല ടൂളുകളും ഓണ്‍ലൈനായും ലഭ്യമാണ്.

അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലര്‍ത്തിയാണ് ഹാഷ് സൃഷ്ടിക്കുന്നത്. ഇത് ഫയലിന്റെ ഉള്ളടക്കം പരിഗണിച്ചാണ് സൃഷ്ടിക്കുന്നത്. ഫയല്‍ ചെറുതായെങ്കിലും മാറ്റിയാല്‍ ഹാഷ് വാല്യു മൊത്തത്തില്‍ മാറുന്നു ഒരു ഹാഷ് വാല്യു ഒരു തവണ മാത്രമേ സൃഷ്ടിക്കാനാവൂ. ഹാഷു ചെയ്ത് അയച്ച വിഡിയോയില്‍ നേരിയ വ്യത്യാസമെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഹാഷ് വാല്യു പരിപൂര്‍ണമായും മാറിയിരിക്കും എന്നതാണ് നടിയെ ആക്രമിച്ച കേസിലെ ഫയലില്‍ മാറ്റം വരുത്തിയെങ്കില്‍ കാണാനാകുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (9 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (11 minutes ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (15 minutes ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (22 minutes ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (27 minutes ago)

തണ്ണിമത്തനിൽ ഒളിഞ്ഞിരുന്നത് ആ മാരക വിഷം!! 4പേരുടെ ജീവനെടുത്തത് പാതിരാത്രി  (37 minutes ago)

സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ കവര്‍ന്ന് മോര്‍ഫ് ചെയ്ത് വില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍  (43 minutes ago)

ആളനക്കം കേട്ടതും പത്തി വിടർത്തി, വിഷം ചീറ്റി പാമ്പ് !! പാഞ്ഞടുത്ത് കടുവ അമ്പമ്പോ ഇതെന്തൊരു കാഴ്ച  (1 hour ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയാന്‍ കര്‍മ്മ പദ്ധതി: ആന്റി സ്‌നേക്ക് വെനം 151 സര്‍ക്കാര്‍, 150 സ്വകാര്യ ആശുപത്രികളില്‍ ലഭിക്കും; കനിവ് 108 വഴി 5 ദിവസത്തിനിടെ 137 പേര്‍ക്ക് സമയബന്ധിത ചികിത്സ നല്‍കി  (1 hour ago)

പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍  (1 hour ago)

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (2 hours ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (2 hours ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (2 hours ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (2 hours ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (2 hours ago)

Malayali Vartha Recommends