എല്ലാത്തിനും പിന്നില്‍ ദിലീപ്...എല്ലാം വെളിപ്പെടുത്തൽ നടത്തിയതിന് പ്രതികാരം, ആരോപണങ്ങളില്‍ വസ്തുതയില്ല... പരാതി കെട്ടിച്ചമച്ചത്, ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബാലചന്ദ്രകുമാര്‍ ഹൈക്കോടതിയിൽ....!

നടൻ ദിലീപിന് എതിരെ വീണ്ടും തിരിഞ്ഞ് മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. തനിക്കെതിരായ ലൈംഗിക പീഡന ആരോപണം നടത്തിയതിന് പിന്നിൽ ദിലീപാണെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ ഹൈക്കോടതിയിൽ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കേസില്‍ നടന്ന് എതിരായ വെളിപ്പെടുത്തലുകള്‍ നടത്തിയതിനു പ്രതികാരമായാണ് പീഡന ആരോപണം. പരാതി കെട്ടിച്ചമച്ചതെന്നും പരാതിക്കാരിയുടെ ആരോപണങ്ങളില്‍ വസ്തുതയില്ലെന്നും ബാലചന്ദ്രകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
പത്ത് വർഷം കഴിഞ്ഞു പരാതി നൽകിയതിന് വിശ്വാസ യോഗ്യമായ വിശദീകരണം പരാതിക്കാരി നൽകിയില്ലെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നു. പരാതിക്കാരി തന്നെ കെണിയിൽ പെടുത്താൻ ഉള്ള ഗൂഢാലോചനയിലെ ഒരു ഉപകരണം മാത്രമാണെന്നും പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും കേസിൽ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തിരുവനന്തപുരത്തുള്ള ദിലീപിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യു ട്യൂബ് ചാനലാണ് ഇത്രയും വര്‍ഷം മുമ്പ് നടന്നുവെന്ന് പറഞ്ഞ് തനിക്കെതിരെ കേസുമായി എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എളമക്കര പൊലീസാണ് ബാലചന്ദ്രകുമാരിനെതിരെ കേസെടുത്തിരിക്കുന്നത്. പത്തു വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്തു വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഗാന രചയിതാവിന്റെ വീട്ടില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയായതെന്നും പരാതിക്കാരിയുടെ ആരോപണം.
അതേസമയം നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.
ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് ഗൂഢാലോചനകേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായാണ് ചോദ്യം ചെയ്യല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു. കേസില്‍ ദിലീപിനേയും വീണ്ടും ചോദ്യംചെയ്യും. ഇതുസംബന്ധിച്ച നോട്ടീസ് ക്രൈംബ്രാഞ്ച് കൈമാറിയിട്ടുണ്ട്. കൂട്ടുപ്രതികളായ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവര്‍ക്കും നോട്ടീസ് നല്‍കി.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെഫലം വെള്ളിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും ദിലീപിനെ ചോദ്യം ചെയ്യുന്നത്.കൂടാതെ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി.
രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ ഹർജിയിൽ മറുപടി നൽകണം. വധഗൂഢാലോചനക്കേസിൽ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചതിന് പിന്നാലെ കേസിലെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ദിലീപിൻ്റെ അഭിഭാഷകൻ ബി.രാമൻ പിള്ള വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























