ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസ്; കേസില്‍ 14 പേരെ പ്രതികളാക്കി പൊലീസ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രധാന പ്രതികളടക്കമുള്ളവര്‍ അറസ്റ്റിലായതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിൽ

പാലക്കാട് മമ്പറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത് കൊല്ലപ്പെട്ട കേസില്‍ 14 പേരെ പ്രതികളാക്കി പൊലീസ് വിചാരണക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രധാന പ്രതികളടക്കമുള്ളവര്‍ അറസ്റ്റിലായതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കെ ഹരിപാല്‍ കൂടുതല്‍ വാദത്തിന് മാറ്റി. എസ്ഡിപിഐ പ്രവര്‍ത്തകര്‍ രാഷ്ട്രീയവൈരാഗ്യംമൂലം കൊന്നതാണെന്നും കാര്യക്ഷമമായ അന്വേഷണത്തിന് സിബിഐ വേണമെന്നും പറഞ്ഞാണ് അര്‍ഷികയുടെ ഹര്‍ജി. കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രോസിക്യൂഷന്‍ ഹര്‍ജിക്കാരിക്ക് കൈമാറി.
https://www.facebook.com/Malayalivartha

























