സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളുടെ നമ്ബര്‍ സിസ്റ്റത്തില്‍ മാറ്റം വരുന്നു....

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളുടെ നമ്ബര്‍ സിസ്റ്റത്തില്‍ മാറ്റം വരുന്നു. ഡിപ്പോ കോഡിന് പകരം ജില്ലാ അടിസ്ഥാനത്തില്‍ സീരിയല്‍ നമ്ബര്‍ നല്‍കും. ഇതിനായി നിലവിലുള്ള ബോണറ്റ് നമ്ബര്‍ ഒഴിവാക്കാതെ ബസിന്റെ ഇടത് ഭാഗത്തായി ഓരോ ജില്ലയ്ക്കും ഇം?ഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് നമ്ബര്‍ അനുവദിച്ചു.
തിരുവനന്തപുരം ടിവി , കൊല്ലം– കെഎല്‍ ,പത്തനംതിട്ട–പിടി , ആലപ്പുഴ –എഎല്‍, കോട്ടയം – കെടി, ഇടുക്കി– ഐഡി, എറണാകുളം–ഇകെ , തൃശൂര്‍–ടിആര്‍ , പാലക്കാട്– പിഎല്‍ , മലപ്പുറം –എംഎല്‍, കോഴിക്കോട്– കെകെ, വയനാട്– ഡബ്ല്യുഎന്‍, കണ്ണൂര്‍– കെഎന്‍, കാസര്‍കോട്– കെജി എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കൊപ്പം ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് ഒന്ന്മുതലുള്ള നമ്ബരുകളും നല്‍കും.
ഡിപ്പോ കോഡ് രേഖപ്പെടുത്തില്ല. ജന്റം ബസുകളില്‍ ജെഎന്‍ സീരിയലില്‍ ഉള്ള ബോണറ്റ് നമ്ബരുകള്‍ വലത് വശത്തും, സിറ്റി സര്‍ക്കുലര്‍ (സിസി, സിറ്റി ഷട്ടില്‍ (സിഎസ്) എന്നീ അക്ഷരങ്ങള്‍ ഇടത് വശത്തും പതിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha

























