ഗാന്ധി പിറന്ന മണ്ണാണ് ഗുജറാത്ത്; അതാണ് ആ നാടിന്റെ പുണ്യം; ഗാന്ധിയെ വെടിവച്ച് കൊന്ന ഒരു വർഗീയ വാദിയെ മാതൃകയായി കാണുമ്പോൾ, മഹാത്മാവിനെ നിങ്ങൾ വീണ്ടും വീണ്ടും കൊല്ലുകയാണ്; ഏത് കൂരിരിട്ടിലും ജ്വലിക്കുന്ന ഓർമ്മയാണ് ഗാന്ധി; വാക്ക് കൊണ്ടോ തോക്ക് കൊണ്ടോ അതിനെ തകർക്കാനാകില്ല; മഹാത്മജിയുടെ ഘാതകനെ വിശുദ്ധനും ചരിത്ര പുരുഷനുമാക്കി ഇന്ത്യൻ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കാലങ്ങളായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്; 'ഗോഡ്സെ എന്റെ മാതൃക' വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മഹാത്മജിയുടെ ഘാതകനെ വിശുദ്ധനും ചരിത്ര പുരുഷനുമാക്കി ഇന്ത്യൻ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കാലങ്ങളായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് . ഇതിൻ്റെ ഭാഗമായാണ് 'ഗോഡ്സെ എന്റെ മാതൃക' എന്ന വിഷയത്തില്‍ ഗുജറാത്തിലെ വല്‍സാഡില്‍ ജില്ലാ യുവജനക്ഷേമ വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മഹാത്മജിയുടെ ഘാതകനെ വിശുദ്ധനും ചരിത്ര പുരുഷനുമാക്കി ഇന്ത്യൻ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കാലങ്ങളായി സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് 'ഗോഡ്സെ എന്റെ മാതൃക' എന്ന വിഷയത്തില്‍ ഗുജറാത്തിലെ വല്‍സാഡില്‍ ജില്ലാ യുവജനക്ഷേമ വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചത്.
പ്രസംഗത്തിന്നായി മറ്റ് രണ്ട് വിഷയങ്ങൾ കൂടി നൽകിയിരുന്നു എങ്കിലും ഗാന്ധിജിയെ വിമര്‍ശിച്ചും കൊലയാളിയായ ഗോഡ്സയെ പുകഴ്ത്തിയും പ്രസംഗിച്ച കുട്ടിക്കാണ് വിധികർത്താക്കൾ ഒന്നാം സമ്മാനം നൽകിയത്. അപ്പോൾ എല്ലാം മുൻകൂട്ടി തീരുമാനിച്ചതെന്ന് വ്യക്തം. കാലം ഇത്ര കടന്നു പോയിട്ടും അധികാരത്തിൻ്റെ കൈയ്യൂക്കിൽ ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചിട്ടും ഗാന്ധിജിയുടെ കൊലയാളിയെ അവജ്ഞയോടെ തള്ളുന്ന ഇന്ത്യൻ സമൂഹത്തിൻ്റെ പൊതു മനോനില സംഘപരിവാർ കേന്ദ്രങ്ങളിൽ വല്ലാത്തൊരു അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
എങ്കിലും പാഠപുസ്തകങ്ങളിലൂടെയും പാഠ്യ പദ്ധതിയുടെ ഭാഗമായും പുതുതലമുറകളുടെ മസ്തിഷ്ക്കങ്ങളിലേക്ക് വിഷം നിറയ്ക്കാനുള്ള സംഘപരിവാർ അജണ്ട ചെറുത്ത് തോൽപ്പിക്കപ്പെടേണ്ടതാണ്. പക്ഷേ നിർഭാഗ്യവശാൽ ഗോഡ്സെയെ പുകഴ്ത്തിയുള്ള പ്രസംഗത്തെ സദസിൽ ഉണ്ടായിരുന്ന ആരും എതിർത്തില്ല. ഗാന്ധി പിറന്ന മണ്ണാണ് ഗുജറാത്ത്. അതാണ് ആ നാടിന്റെ പുണ്യം.
ഗാന്ധിയെ വെടിവച്ച് കൊന്ന ഒരു വർഗീയ വാദിയെ മാതൃകയായി കാണുമ്പോൾ, മഹാത്മാവിനെ നിങ്ങൾ വീണ്ടും വീണ്ടും കൊല്ലുകയാണ്. അവിടെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിന്റെ തുടർച്ച നമുക്ക് കാണാം.
എതിർക്കുന്നവരെ മഹാത്മാഗാന്ധി വെറുത്തിരുന്നില്ല. ഗാന്ധിയുടെ സ്മരണകളെ പോലും സംഘപരിവാർ ഭയക്കുന്നു, വെറുക്കുന്നു. ഒന്നോർക്കുക.... ഏത് കൂരിരിട്ടിലും ജ്വലിക്കുന്ന ഓർമ്മയാണ് ഗാന്ധി. വാക്ക് കൊണ്ടോ തോക്ക് കൊണ്ടോ അതിനെ തകർക്കാനാകില്ല.
https://www.facebook.com/Malayalivartha

























