കാക്കകളെ പേടിച്ച് മലപ്പുറം ഒലിങ്കര നിവാസികള്‍...

കാക്കകള്‍ ഉപദ്രവകാരികളല്ല. പക്ഷെ കാക്കകളെ പേടിച്ച് പുറത്തിറങ്ങാനാകാതെ മലപ്പുറം പെരിന്തല്‍മണ്ണ ഒലിങ്കര നിവാസികള്‍. കാല്‍ നടയാത്രക്കാരാണെങ്കില്‍ പോലും കാക്കകളെ പേടിച്ച് ഹെല്‍മറ്റ് ധരിക്കേണ്ട അവസ്ഥയിലാണ്. ഒലിങ്കര സ്വദേശി അമ്ബലപ്പറമ്ബില്‍ അബ്ബാസിന്റെ വീടുപണി നടക്കുന്നിടത്ത് തമ്ബടിച്ച കാക്കക്കൂട്ടമാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
കാക്കകളുടെ ആക്രമം സഹിക്കവയ്യാതെ ഇവിടെ ജോലിക്കെത്തിയ പണിക്കാരില്‍ ഒരാള്‍ കാക്കകളുടെ കൂട് തളളിയിടാന്‍ ശ്രമിച്ചതോടെ ആക്രമണം ശക്തമായി. ഇപ്പോള്‍ ആര്‍ക്കും ഇതുവഴി നടക്കാനാകാത്ത അവസ്ഥയാണ്.
മനുഷ്യരെ മാത്രമല്ല കഴിഞ്ഞ ദിവസം ഇവിടെയെത്തിയ തെരുവ് നായകളെയും കാക്കകള്‍ കൊത്തിപരിക്കേല്‍പ്പിച്ചിരുന്നു.തന്റെ വീടുപണി നടക്കുന്നയിടത്തേക്ക് വന്ന് പോകണമെങ്കില്‍ അബ്ബാസും ഹെല്‍മറ്റ് ധരിക്കേണ്ട അവസ്ഥയിലാണ് ഇല്ലെങ്കില്‍ തലയില്‍ കാക്കയുടെ കൊത്തേല്‍ക്കേണ്ടി വരും . കാക്കകളുടെ ശല്യത്തിനെ കുറിച്ചുള്ള പരാതിയുമായി നഗരസഭാ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണിപ്പോള്‍ നാട്ടുകാര്‍.
https://www.facebook.com/Malayalivartha

























