കണ്ണൂരിലുള്ള യുവതിയെ തൃശ്ശൂരിൽ വിളിച്ചുവരുത്തി; സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; വായ്പാ തട്ടിപ്പുകാരനായ പ്രതി അറസ്റ്റില്‍

യുവതിയെ ലോഡ്ജില്‍ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ.ലെനിന്‍ ആണ് പിടിയിലായത്. വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്നാണ് യുവതിയെ തൃശൂരില്‍ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ വച്ചാണ് 38 കാരിയെ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം രേഖകളും പണവും തട്ടിയെടുത്തു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വായ്പാ തട്ടിപ്പ് ഉള്‍പ്പടെ 19 ലധികം കേസുകളില്‍ പ്രതിയാണ് എ.ലെനിന്‍.
https://www.facebook.com/Malayalivartha

























