പെരിയയില്‍ ഗവേഷക വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍; മരണപ്പെട്ടത് എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതനായ വിദ്യാര്‍ത്ഥി

എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതനായ ഗവേഷക വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായ കല്യാേട്ടെ ബലിക്കളത്തിലെ പ്രജീഷ് കൃഷ്ണന്‍ (25)നെയാണ് വീട്ടുമുറിയിലെ ഫാനില്‍ ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയത്.
ഒരു മാസം മുന്നേ നാട്ടില്‍ തിരിച്ചെത്തിയ പ്രജീഷ് തിങ്കളാഴ്ച്ച വൈകിട്ട് സര്‍വ്വകലാശാലയിലേക്ക്മടങ്ങാനിരിക്കെയാണ് സംഭവം. വീട്ടിലാരുമില്ലാത്ത സമയത്താണ് ജീവനൊടുക്കിയത്. കൃഷ്ണന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരിമാര്‍ : പ്രജീഷ , പ്രജിന (ഇരുവരും വിദ്യാര്‍ത്ഥിനികള്‍ ). മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























