'സംസ്ഥാനത്ത് പുതുതായി മദ്യശാലകള്‍ തുറക്കാനുള്ള സർക്കാർ നീക്കം ആപത്‌കരം'; നടപടിയില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

സംസ്ഥാനത്ത് പുതുതായി 267 മദ്യശാലകള്‍ തുറക്കാന്‍ നീക്കമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സര്‍ക്കാര്‍ നടപടി ആപത്‌കരമാണെന്നും നടപടിയില്‍ നിന്ന് പിന്‍മാറണമെന്നും ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 2016ല്‍ പിണറായി മന്ത്രിസഭ അധികാരമേല്‍ക്കുമ്ബോള്‍ കേവലം 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്‌ഥാനത്ത് ഇപ്പോള്‍ അത് 859 ആയി ഉയര്‍ന്നിരിക്കുകയാണ്. തുടര്‍ന്നും ബാറുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും ഇപ്പോള്‍ എക്‌സൈസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത് കൊണ്ട് വിശദവിവരങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയാത്ത അവസ്‌ഥയാണ് നിലവിലുള്ളത്.
ഇതിനിടെ ഹൈക്കോടതി വിധിയുടെ പേര് പറഞ്ഞ് 175 മദ്യശാലകള്‍ തുടങ്ങാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നെങ്കിലും പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്‌തമായ നിര്‍ദ്ദേശങ്ങളൊന്നും തന്റെ വിധിയില്‍ ഇല്ലെന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തന്നെ വ്യക്‌തമാക്കിയതോടെ താല്‍കാലിമായി നിര്‍ത്തിവെക്കപ്പെട്ട നീക്കങ്ങള്‍ വീണ്ടും സജീവമാകുകയാണ്.
സംസ്‌ഥാനത്തെയും ജനങ്ങളെയും ബാധിക്കുന്ന അതിപ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനേക്കാളും സര്‍ക്കാരിന്റെ മുന്തിയ മുന്‍ഗണന മദ്യം- മയക്കുമരുന്ന് വ്യാപനത്തിനാണെന്ന ആക്ഷേപം വളരെയേറെ ശക്‌തിപ്പെട്ടിരിക്കുമ്ബോഴാണ് കേരളത്തെ സമ്ബൂര്‍ണമായി മദ്യവല്‍കരിക്കപ്പെടാനുള്ള സര്‍ക്കാര്‍ നടപടികള്‍ എന്നത് പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























