സുഹൃത്തുകള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; മരണപ്പെട്ടത് കാസര്‍കോട് കമ്പല്ലൂർ സ്വദേശി അനിരുദ്ധ്

സുഹൃത്തുകള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കണ്ണൂര്‍ മുണ്ടര്‍ കാനത്താണ് സംഭവം. കാസര്‍കോട് കമ്ബല്ലൂരിലെ പോത്തോടന്‍ അച്യുതന്റെ മകന്‍ അനിരുദ്ധ് (20)ആണ് പുഴയില്‍ മുങ്ങി മരിച്ചത്.
അനിരുദ്ധ് പുഴയില്‍ മുങ്ങി പോകുന്നതുകൊണ്ട് കൂടെയുണ്ടായിരുന്നവര്‍ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാരാണ് അനിരുദ്ധിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍ പാടിയോട്ടുചാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























