Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വീണ്ടും നിര്‍ണായകം... അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചു; ദിലീപിന്റെ സഹോദരന്‍ അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇന്നു ചോദ്യം ചെയ്യും

21 FEBRUARY 2022 08:14 AM IST
മലയാളി വാര്‍ത്ത

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് വീണ്ടും ചര്‍ച്ച ആകുകയാണ്. ദിലീപ് അടക്കമുള്ളവരുടെ നിര്‍ണായകമായ മൊബൈല്‍ഫോണ്‍ പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. സൈബര്‍ ഫൊറന്‍സിക് പരിശോധനയിലെ നിഗമനങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ഇതിന്റെ വെളിച്ചത്തില്‍ ദിലീപിന്റെ സഹോദരന്‍ പി.അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസില്‍ ഇന്നു ചോദ്യം ചെയ്യും. പരിശോധനാഫലവും അനൂപിന്റെ മൊഴികളും വിലയിരുത്തിയ ശേഷം ദിലീപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ് എന്നിവരെയും ചോദ്യംചെയ്യും.

 



ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് ഒഴികെയുള്ള ഫോണുകളാണു പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു പരിശോധനയ്ക്ക് അയച്ചത്. ഫോണുകളുടെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ കോടതിയുടെ അനുമതിയോടെ ബെംഗളൂരു ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് അയയ്‌ക്കേണ്ടിവരും.

നടിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് ഒന്നിനു വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണം. ക്രൈംബ്രാഞ്ചിന്റെ 2 സംഘങ്ങളാണ് ഈ കേസുകള്‍ അന്വേഷിക്കുന്നത്.



അതേസമയം മുന്‍ ജയില്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ പ്രസ്താവന വിവാദമായിട്ടുണ്ട്. ജയില്‍ ഡിജിപി ആയിരിക്കെ ആലുവ സബ്ജയിലില്‍ നടന്‍ ദിലീപിനു സഹായം ചെയ്തുകൊടുത്തതു മാനുഷികപരിഗണന കൊണ്ടു മാത്രമാണെന്ന് ശ്രീലേഖ പറഞ്ഞു. സബ്ജയിലില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ ഒരു പായയില്‍ മൂന്നുനാലു തടവുകാരുടെ ഇടയില്‍ ദിലീപ് കിടക്കുന്നു. ചെന്നു തട്ടിവിളിച്ചപ്പോള്‍ എണീക്കാന്‍പോലും വയ്യ. വിറയ്ക്കുന്നുണ്ടായിരുന്നു. അഴിയില്‍ പിടിച്ച് എണീറ്റു നിന്നിട്ടു വീണുപോയി. ആളെ കണ്ടപ്പോള്‍ നമ്മള്‍ സ്‌ക്രീനില്‍ കാണുന്ന ദിലീപാണോ എന്നു സംശയം തോന്നുന്ന രീതിയില്‍ വികൃതമായ രൂപം.

ദിലീപിനെ കൊണ്ടുവന്നു സൂപ്രണ്ടിന്റെ മുറിയിലിരുത്തി. ഒരു കരിക്കു കൊടുത്തു. ദയയുടെ പുറത്താണ് അതു ചെയ്തത്. ഒരാളെയും ഇത്രയധികം ദ്രോഹിക്കാന്‍ പാടില്ല. പ്രത്യേകമായി 2 പായയും ഒരു ബ്ലാങ്കറ്റും കൊടുത്തു. ഇയര്‍ ബാലന്‍സ് പ്രശ്‌നം ഡോക്ടറെ വരുത്തി പരിശോധിപ്പിച്ചു മരുന്നു കൊടുത്തു. ആഹാരം പ്രത്യേകമായിട്ടു കൊടുക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. ദിലീപ് വിചാരണത്തടവുകാരനാണ്. വീട്ടില്‍!നിന്നു ഭക്ഷണം കൊണ്ടുകൊടുക്കുന്നതില്‍ തെറ്റില്ല എന്ന തീരുമാനവുമെടുത്തു. ദിലീപിനെ സഹായിച്ചുവെന്ന പേരില്‍ പിന്നീട് ഒരുപാട് അപവാദം കേട്ടുവെന്നും ശ്രീലേഖ പറഞ്ഞു.

 



സംസ്ഥാന പൊലീസ് മേധാവി ആകാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും ആ പദവിയിലെത്തിയാല്‍ ചെയ്യാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ എഴുതി വച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഡിജിപിയായി വിരമിച്ചപ്പോള്‍ യാത്രയയപ്പു വേണ്ടെന്നുവച്ചതു മനഃപൂര്‍വമാണ്.

സര്‍വീസില്‍ ഇരുന്നപ്പോള്‍ പരിഗണനയോ പിന്തുണയോ തരാത്തവരുടെ കയ്യില്‍നിന്നു സമ്മാനവും വാങ്ങി സര്‍വീസ് വിടാന്‍ തോന്നിയില്ല. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഓഫിസര്‍ എന്നനിലയില്‍ എനിക്കൊരു ഫുള്‍ സല്യൂട്ട് എങ്കിലും തരാമായിരുന്നു. ഡിജിപി പദവിയില്‍ എത്താതെ വിരമിച്ചവര്‍ക്കുപോലും മുന്‍പ് ഇതു കൊടുത്തിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends