ഇന്ന് മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കും...47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളിലെത്തുക, മാസ്‌ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും കൊവിഡ് പ്രതിരോധം ഉറപ്പാക്കും... വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഇന്ന് മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കണക്കനുസരിച്ച് 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളിലെത്തുക. മാസ്‌ക് ധരിച്ചും കൈകള്‍ സാനിറ്റൈസ് ചെയ്തും കൊവിഡ് പ്രതിരോധം ഉറപ്പാക്കും.
ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനം ബാധകമാണ്. അങ്കണവാടി, ക്രഷ്, പ്രീപ്രൈമറി ഉള്‍പ്പെടെയുള്ളവയും പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവുകയാണ്.
കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ സി ബി എസ് ഇ സ്‌കൂളുകള്‍ക്കും ഐ സി എസ് ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്. പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സ്‌കൂളുകള്‍ സജ്ജമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























