സംഭവം പുലര്‍ച്ചേ ഒന്നരയ്ക്ക്... തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസിനെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം; സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍; ഒരിടവേളയ്ക്ക് ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ വീണ്ടും

എറണാകുളം കിഴക്കമ്പലത്ത് ട്വന്റി 20 പ്രവര്‍ത്തകന്‍ മര്‍ദനമേറ്റ് മരിച്ചതിന്റെ അലയൊളി മാറിയിട്ടില്ല. അതിന് മുമ്പ് മറ്റൊരു കൊലപാതക വാര്‍ത്തയാണ് വരുന്നത്. തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയില്‍ താഴെ കുനിയില്‍ ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളിയായ പുന്നോല്‍ സ്വദേശിയാണ് ഹരിദാസ്. ജോലി കഴിഞ്ഞു മടങ്ങവെയാണ് കൊലപാതകം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് സൂചന. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകം നടത്തിയത് ആര്‍എസ്എസ് എന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുന്‍പ് പുന്നോലില്‍ സിപിഎം, ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു.
മല്‍സ്യത്തൊഴിലാളിയായ ഹരിദാസ് ജോലികഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു വെട്ടേറ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. ഒരാഴ്ച മുമ്പ് പുന്നോലില്‍ സിപിഎംബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഉല്‍സവവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം. ഇതിന്റെ പിന്നാലെയാണ് ഹരിദാസനു നേരേ ആക്രമണമുണ്ടായത്. തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ കൗണ്‍സിലറുടെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉല്‍സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തില്‍ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു.
പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി.പി.എം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഞായറാഴ്ച ഉച്ചക്കാണ് ഹരിദാസന്‍ കടലില്‍ പോയത്. മടങ്ങിയെത്തുന്നത് കാത്തിരുന്ന സംഘമാണ് ആക്രമിച്ചത്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഒരു കാല്‍ വെട്ടിയെടുത്ത് ഉപക്ഷേിച്ച നിലയിലായിരുന്നു. ശരീരത്തിലുടനീളം ആഴത്തിലുള്ള മുറിവുകളുണ്ട്.
പരേതനായ ഫല്‍ഗുനന്റെയും ചിത്രാംഗിയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: ചിന്നു, നന്ദന. മരുമകന്‍ : കലേഷ്. സഹോദരങ്ങള്‍: ഹരീന്ദ്രന്‍, സുരേന്ദ്രന്‍ (ഓട്ടോെ്രെഡവര്‍), സുരേഷ് (സിപിഐ എം പുന്നോല്‍ ഈസ്റ്റ് ബ്രാഞ്ചംഗം), സുജിത, സുചിത്ര.
അതേസമയം കിഴക്കമ്പലം ട്വന്റി 20 അഞ്ചാം വാര്‍ഡ് ഏരിയ സെക്രട്ടറി സി.കെ.ദീപുവിന്റെ കൊലപാതകത്തില്‍ തെളിവു ശേഖരണം ഊര്‍ജിതമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ ഇതു രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികളെ തെളിവെടുപ്പിന് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നു പെരുമ്പാവൂര്‍ എഎസ്പി അനൂജ് പലിവാല്‍ അറിയിച്ചു.
ട്വന്റി20യില്‍ പ്രവര്‍ത്തിച്ചതിലുള്ള സിപിഎമ്മിന്റെ രാഷ്ട്രീയവിരോധം മൂലമാണു ദീപുവിനു മര്‍ദനമേറ്റതെന്നാണു കുന്നത്തുനാട് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. മര്‍ദനത്തെ തുടര്‍ന്നു ദീപുവിന്റെ തലയോട്ടിക്കു പിന്നില്‍ രണ്ടിടങ്ങളില്‍ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതോടെ മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha

























