Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഇങ്ങനെ ദ്രോഹിക്കല്ലേ... പട്ടിണിയും പരിവട്ടവും കടവുമായി ജീവിക്കാന്‍ ഒത്തുകിട്ടിയ ജോലി കളഞ്ഞ് കുളിപ്പിക്കരുതേ എന്ന അഭ്യര്‍ത്ഥനയുമായി സ്വപ്ന സുരേഷ്; എനിക്കും കുട്ടികള്‍ക്കും അമ്മയ്ക്കും കുറച്ചു വിഷം നല്‍കി കൊല്ലുക; നിങ്ങള്‍ നല്‍കുന്ന വിഷം കഴിച്ച് മരിക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ; അല്ലാതെ ഇങ്ങനെ ഉപദ്രവിക്കരുത്

21 FEBRUARY 2022 08:26 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷ് വലതുകാല്‍ വച്ച് ജോലിയില്‍ പ്രവേശിച്ച അന്നു തന്നെ വിവാദമുണ്ടായി. സ്വപ്നയെ പിരിച്ചുവിടും എന്ന തരത്തിലുള്ള വാര്‍ത്തയും വന്നു. ഇതിനിടെ സ്വപ്ന ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ കേസുമായി. അതിനിടെ സ്വപ്ന സുരേഷ് വിവാദത്തില്‍ പ്രതികരിച്ചു.

തനിക്കു ലഭിച്ച ജോലി സംബന്ധിച്ച വിവാദങ്ങള്‍ക്കു പിന്നിലും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആണെന്ന ആരോപണവുമായാണ് സ്വപ്ന സുരേഷ് രംഗത്ത് വന്നത്. 'ഇപ്പോഴത്തെ എല്ലാ ആരോപണങ്ങള്‍ക്കു പിന്നിലും എന്തൊക്കെയോ ഉദ്ദേശ്യമുണ്ട്. എം.ശിവശങ്കറിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശവുമുണ്ട്. എനിക്കും കുട്ടികള്‍ക്കും അമ്മയ്ക്കും കുറച്ചു വിഷം നല്‍കി കൊല്ലുക. നിങ്ങള്‍ നല്‍കുന്ന വിഷം കഴിച്ച് മരിക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. അല്ലാതെ ഇങ്ങനെ ഉപദ്രവിക്കരുത്' എന്നും സ്വപ്ന പറഞ്ഞു.

 


ജോലി തന്ന എച്ച്ആര്‍ഡിഎസിന് രാഷ്ട്രീയ ബന്ധമുണ്ടെന്ന ആരോപണം സ്വപ്ന തള്ളി. അവര്‍ നല്‍കിയ ഓഫര്‍ താന്‍ സ്വീകരിക്കുകയായിരുന്നു. അവര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്നൊന്നും അറിയില്ല. ജീവിക്കാന്‍ നിവൃത്തിയില്ലാതെ നില്‍ക്കുന്ന തനിക്ക് ജോലി തിരഞ്ഞെടുക്കാന്‍ ഒരുപാട് അവസരങ്ങളൊന്നുമില്ല. ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുകയാണ് എല്ലാവരോടും. ജോലിയില്‍ മാറ്റമൊന്നുമില്ലെന്നു കമ്പനി അറിയിച്ചതായും സ്വപ്ന പറഞ്ഞു.


പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നു സ്വപ്ന സുരേഷ് പറഞ്ഞു. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആര്‍ഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്. ഇപ്പോള്‍ താന്‍ എച്ച്ആര്‍ഡിഎസിന്റെ ജോലിക്കാരിയാണെന്നു സ്വപ്ന പ്രതികരിച്ചു.



ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തില്‍ ലഭിച്ച സഹായമാണു ജോലിയെന്നും സ്വപ്നപറഞ്ഞു. ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാന്‍ പേടിയാണെന്നു പലരും പറഞ്ഞു. അനില്‍ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആര്‍ഡിഎസില്‍ ജോലിക്ക് അവസരം കിട്ടിയത്.

രണ്ടു റൗണ്ട് അഭിമുഖങ്ങള്‍ക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത് വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളര്‍ത്തട്ടെ, ജീവിക്കാന്‍ അനുവദിക്കണമെന്നും സ്വപ്ന പറഞ്ഞു.

 



സ്വപ്ന പുതിയ ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ അവരുടെ നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. സ്വപ്നയ്ക്കു ജോലി നല്‍കിയതു നിയമവിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും ഡല്‍ഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാര്‍ പറഞ്ഞു.

അതിനിടെ ആദിവാസികളുടെ പേരില്‍ എന്‍ജിഒകള്‍ നടത്തുന്ന ഫണ്ട് വിനിയോഗത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന എസ്‌സി, എസ്ടി കമ്മിഷന്‍. ആരെയും കണക്ക് ബോധിപ്പിക്കാതെ പലരും കോടികളുടെ തട്ടിപ്പാണ് നടത്തുന്നത്. ആദിവാസി മേഖലകളില്‍ സാമൂഹിക സേവനം നടത്തുന്ന എച്ച്ആര്‍ഡിഎസിനെതിരെ കമ്മിഷന്‍ കേസെടുത്തതില്‍ രാഷ്ട്രീയമില്ലെന്നും അംഗം എസ്.അജയകുമാര്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (4 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (5 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (6 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (6 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends